3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 3, 2025
April 3, 2025
April 3, 2025
April 2, 2025
April 1, 2025
March 31, 2025
March 31, 2025
March 28, 2025
March 28, 2025
March 27, 2025

പത്തനംതിട്ടയില്‍ വീട്ടമ്മ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി

Janayugom Webdesk
പത്തനംതിട്ട
August 21, 2022 7:30 pm

പത്തനംതിട്ടയില്‍ കഞ്ചാവുമായി വീട്ടമ്മ അറസ്റ്റില്‍. അടൂര്‍ ഏനാദിമംഗലം മാരൂര്‍ വടക്കേ ചരുവിള വീട്ടില്‍ ബാഹുലേയന്റെ ഭാര്യ സുജാതയാണ് അറസ്റ്റിലായത്. ഇവര്‍ മടിക്കുത്തില്‍ ഒളിപ്പിച്ച നിലയിലും കൈയിലുമായി 250 ഗ്രാം കഞ്ചാവ് കടത്തിയത്.

പത്തനാപുരത്തു നിന്ന് ഓട്ടോറിക്ഷയിൽ ശാങ്കൂരിലേക്കു വരുന്നതിനിടെയാണ് ഇവർ പിടിയിലായത്. കഞ്ചാവ് ചില്ലറ വിൽപനയ്ക്കായി കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.‌ അതേസമയം കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.

സുജാതയുടെ മക്കളായ സൂര്യലാൽ, ചന്ദ്രലാൽ എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറയുന്നു. സൂര്യലാൽ അനധികൃത കഞ്ചാവു വിൽപന, വധശ്രമം തുടങ്ങിയ പത്തിലധികം കേസുകളിൽ പ്രതിയായതിനെ തുടർന്ന് കാപ്പാ നിയമ പ്രകാരം നാടു കടത്തപ്പെട്ടിരുന്നു. രണ്ടാമത്തെ മകൻ ചന്ദ്രലാൽ വധശ്രമ കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഇയാൾ പെൺകുട്ടിയെ ആക്രമിച്ച കേസിൽ കുറച്ചു ദിവസം മുൻപാണ് ജയിൽ മോചിതനായത്.

Eng­lish Summary:Pathanamthitta house­wife caught try­ing to smug­gle ganja
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.