5 March 2026, Thursday

Related news

February 25, 2026
February 17, 2026
February 17, 2026
February 14, 2026
February 6, 2026
February 5, 2026
February 5, 2026
February 3, 2026
February 2, 2026
February 1, 2026

‘ഭാര്യയെ പേടിച്ചാണ് നാട് വിട്ടത്, ഇനി വീട്ടിലേക്ക് പോകില്ല’: നൗഷാദ്

Janayugom Webdesk
പത്തനംതിട്ട
July 28, 2023 1:59 pm

ഭാര്യയെ പേടിച്ചാണ് താൻ ഒളിച്ചു ജീവിച്ചതെന്ന് ഒന്നര വര്‍ഷത്തിനു ശേഷം പൊലീസ് കണ്ടെത്തിയ നൗഷാദ്. കാണാതായ അന്നുമുതല്‍ ഫോണ്‍ പോലും നൗഷാദ് ഉപയോഗിച്ചിരുന്നില്ല. ഭാര്യ തന്നെ മർദ്ദിച്ചിട്ടുണ്ടെന്നും പേടികൊണ്ടാണ് വരാഞ്ഞതെന്നും നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു. തൊമ്മന്‍കുത്ത് എന്ന സ്ഥലത്താണ് നൗഷാദ് ഒളിച്ച് കഴിഞ്ഞിരുന്നത്. അവിടെ കൂലിവേലചെയ്തായിരുന്നു ഉപജീവനം.

ഭാര്യ അഫ്‌സാന നൗഷാദിനെ കൊലപ്പെടുത്തിയതെന്ന മൊഴിയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാളെ ജീവനോടെ കണ്ടെത്തുന്നത്. വാര്‍ത്ത കണ്ട് ഇയാൾ താമസിച്ചിരുന്ന പ്രദേശത്തെ ചിലർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രദേശവാസിയായ ജയ്‌മോന്‍ എന്ന പൊലീസുകാരനെ ആളുകള്‍ ആദ്യം അറിയിക്കുന്നത്. തുടര്‍ന്ന് ഇദ്ദേഹം സ്ഥലത്തെത്തുകയും നൗഷാദുമായി സംസാരിക്കുകയും ചെയ്തു. വീട്ടില്‍നിന്ന് കാണാതായതിന് കേസുള്ളതോ ഭാര്യ തന്നെ കുഴിച്ചുമൂടിയെന്ന് പൊലീസില്‍ മൊഴി നല്‍കിയതോ ഒന്നും നൗഷാദ് അറിഞ്ഞിരുന്നില്ല. ഒന്നരവര്‍ഷമായി വീട്ടുകാരുമായോ ഭാര്യയുമായോ ബന്ധപ്പെട്ടിരുന്നില്ല. ഫോണ്‍ ഉപയോഗിക്കാറില്ലായിരുന്നെന്നും നൗഷാദ് പറഞ്ഞു.

എന്നാൽ ഭാര്യ അഫ്‌സാനയുടെ മൊഴിയിൽ ഇപ്പോഴും പൊലീസിന് വ്യക്തത വന്നിട്ടില്ല. നൗഷാദ് കൊല്ലപ്പെട്ടെന്നും മൃതദേഹം പെട്ടി ഓട്ടോറിക്ഷയിൽ കൊണ്ടുപോയെന്നും അഫ്‌സാന വ്യാജ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: pathanamthit­ta naushad miss­ing case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.