പത്തനംതിട്ട റീന കൊലക്കേസിൽ പ്രതി മനോജിന് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി പി ജയകൃഷ്ണൻ ആണ് ശിക്ഷ വിധിച്ചത്. പിഴ ചുമത്തിയ രണ്ട് ലക്ഷം രൂപ സാക്ഷികളായ മക്കൾക്ക് നൽകാനും കോടതി ഉത്തരവിട്ടു. കൊലപാതകം നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്.
2014 ഡിസംബർ 28നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഭർത്താവ് മനോജ് സംശയത്തെ തുടർന്ന് ഭാര്യ റീനയെ കൊലപ്പെടുത്തുകയായിരുന്നു. മക്കളുടെ മുന്നിൽവെച്ചായിരുന്നു ക്രൂരമായ കൊലപാതകം. തടഞ്ഞുവെയ്ക്കൽ, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾക്കാണ് മനോജിനെ കോടതി ശിക്ഷിച്ചത്.
സംഭവദിവസം പുലർച്ചെ പ്രതി ഇഷ്ടികകൊണ്ട് റീനയുടെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് റീന രക്ഷപെടാൻ ശ്രമിച്ചെങ്കിലും തടഞ്ഞുനിർത്തി തലയിൽ ജാക്കി ലിവറുകൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു. അവശനിലയിലായ റീനയുടെ തല വീണ്ടും ഓട്ടോറിക്ഷയിൽ ഇടിപ്പിച്ചു. പതിനേഴ് ഗുരുതര മുറിവുകളാണ് റീനയുടെ തലയിലുണ്ടായിരുന്നത്. കേസിൽ ജാമ്യത്തിലിറങ്ങിയ മനോജ് കുറ്റക്കാരനാണെന്ന് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്നലെ വിധിക്കുകയായിരുന്നു. പിന്നാലെ മനോജിനെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.