
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിൻറെ പശ്ചാത്തലത്തിൽ ജൻസുരാജ് പാർട്ടിയുടെ മുഴുവൻ യൂണിറ്റുകളും പിരിച്ചുവിട്ട് പാർട്ടിസ്ഥാപകൻ പ്രശാന്ത് കിഷോർ.ഒന്നരമാസത്തിനകം പുതിയ യൂണിറ്റുകൾ നിലവിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പട്നയിൽ സംസ്ഥാന അധ്യക്ഷൻ മനോജ് ഭാരതിയുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിൻറെ തീരുമാനപ്രകാരമാണ് നടപടി.പഞ്ചായത്ത് തലം മുതൽ സംസ്ഥാനതലം വരെയുള്ള യൂണിറ്റുകളാണ് പിരിച്ചുവിട്ടതെന്ന് പാർട്ടി വക്താവ് സയ്യിദ് മസിഹ് ഉദ്ദിൻ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ 238 സീറ്റുകളിൽ മത്സരിച്ചുവെങ്കിലും ഒരെണ്ണത്തിൽപ്പോലും വിജയിക്കാൻ ജൻസുരാജ് പാർട്ടിക്കു കഴിഞ്ഞില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.