22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 1, 2024
November 22, 2024
November 18, 2024
November 18, 2024
October 9, 2024
October 7, 2024
September 27, 2024
September 15, 2024
September 13, 2024

തലശ്ശേരി ആശുപത്രിയില്‍ രോഗി ഡോക്ടറെ മർദ്ദിച്ചു

Janayugom Webdesk
കണ്ണൂര്‍
June 12, 2023 9:36 am

ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗി ഡോക്ടറെ മർദ്ദിച്ചു. കണ്ണൂര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം. പാറപ്രം സ്വദേശി മഹേഷ് ഡോക്ടർ അമൃത രാജിനെ മർദ്ദിച്ചുവെന്നാണ് പരാതി. ഇയാൾ മദ്യലഹരിയില്‍ ആയിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. മുഖത്ത് രക്തം വാര്‍ന്ന നിലയിലായിരുന്നു. എന്നാല്‍ അത് പരിശോധിച്ചപ്പോൾ സാരമുള്ളതായിരുന്നില്ല. നെഞ്ചില്‍ വേദനയുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് തൊട്ടു നോക്കിയപ്പോള്‍ കൈവീശി അടിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍ അമൃത രാജ് പറഞ്ഞു.

തുടര്‍ന്ന് മോശമായ ഭാഷയില്‍ സംസാരിച്ചു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ ആരെ വേണമെങ്കിലും വിളിച്ചോളൂ എന്നും പറഞ്ഞു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

eng­lish sum­ma­ry; Patient beat doc­tor in Tha­lassery hospital

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.