21 January 2026, Wednesday

Related news

January 13, 2026
January 2, 2026
December 27, 2025
December 21, 2025
November 14, 2025
November 10, 2025
November 7, 2025
November 5, 2025
November 3, 2025
October 10, 2025

രോഗിയെ എലി കടിച്ചു: സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ക്ക് സസ്പെൻഷൻ, സമരത്തിലേക്ക് നീങ്ങുമെന്ന് ഡോക്ടര്‍മാരുടെ സംഘടന

Janayugom Webdesk
ഹൈദരാബാദ്
February 12, 2024 1:13 pm

സർക്കാർ ആശുപത്രിയിൽ രോഗിയെ എലി കടിച്ചതിനെ തുടർന്ന് തെലങ്കാന സർക്കാർ രണ്ട് ഡോക്ടർമാരെയും നഴ്‌സിംഗ് ഓഫീസറെയും സസ്പെൻഡ് ചെയ്തു. തെലങ്കാനയിലെ കാമറെഡ്ഡി നഗരത്തിലാണ് സംഭവം. ജോലിയില്‍ വീഴ്ചവരുത്തിയ സർക്കാർ മെഡിക്കൽ കോളേജിലെയും ജനറൽ ആശുപത്രിയിലെയും തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതായി കമ്മീഷണർ അജയ് കുമാര്‍ പറഞ്ഞു. 

ഐസിയു ഇൻചാർജ് ജനറൽ മെഡിസിൻ ഡോക്ടർ വസന്ത് കുമാർ, ഐസിയു ഇൻചാർജ് ഡോക്‌ടർ കാവ്യ, നഴ്‌സിംഗ് ഓഫീസർ ജി മഞ്ജുള എന്നിവരെ സസ്പെൻഡ് ചെയ്യാൻ കാമറെഡ്ഡി ജില്ലാ കളക്ടർ ജിതേഷ് വി പാട്ടീൽ ഉത്തരവിട്ടു. 

അതേസമയം, സഹപ്രവർത്തകരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ആശുപത്രി ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രിക്ക് മുന്നിൽ കറുത്ത ബാഡ്ജ് ധരിച്ച് ഡോക്ടർമാർ പ്രതിഷേധത്തിൽ പങ്കെടുത്തു. സസ്‌പെൻഷൻ പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. സസ്‌പെൻഷൻ പിൻവലിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ജീവനക്കാര്‍ ഭീഷണിപ്പെടുത്തി.

തെലങ്കാന ടീച്ചിംഗ് ഗവൺമെന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ടിടിജിഡിഎ) ഡോക്ടർമാരുടെ സസ്പെൻഷനെ അപലപിച്ചു. രോഗികളെ ചികിത്സിക്കുന്നത് വരെ മാത്രമാണ് ഡോക്ടർമാർക്ക് ആശങ്കയെന്നും എലി, പട്ടി, പന്നി, പ്രാണികൾ എന്നിവയിൽ നിന്ന് ആശുപത്രി സംരക്ഷിക്കേണ്ടത് ശുചിത്വ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തമാണെന്നും അസോസിയേഷൻ പറഞ്ഞു.

ഫെബ്രുവരി 9 നാണ് ഐസിയുവിൽ വെച്ച് രോഗിയായ ഷെയ്ഖ് മുജീബുദ്ദീന്റെ കൈകളിലും കാലുകളിലും എലികൾ കടിച്ചത്. ജനുവരി 21 ന് ഹൈദരാബാദിലെ നിംസിൽ വെച്ച് അദ്ദേഹത്തിന് ഡീകംപ്രസീവ് ക്രാനിയോട്ടമി ശസ്ത്രക്രിയ നടത്തിയതായി ആശുപത്രി അധികൃതർ പറഞ്ഞു. പിന്നീട് അദ്ദേഹത്തെ കാമറെഡ്ഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വെൻ്റിലേറ്ററിന്റെ സഹായത്തോടെയാണ് മുജീബുദ്ദീന്റെ ജീവൻ നിലനിര്‍ത്തിയത്.

അതേസമയം ആശുപത്രിയിലെ എലിശല്യത്തെക്കുറിച്ച് മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരും പരാതിപ്പെട്ടു. പ്രശ്‌നം പരിഹരിക്കാൻ ആശുപത്രി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രോഗികളും കൂട്ടിരിപ്പുകാരും അധികൃതരോട് ആവശ്യമുന്നയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Patient bit­ten by rat: Sus­pen­sion of three employ­ees includ­ing doc­tors of gov­ern­ment hos­pi­tal, doc­tors asso­ci­a­tion says will go on strike

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.