6 March 2026, Friday

Related news

March 6, 2026
March 6, 2026
March 5, 2026
March 2, 2026
February 27, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 26, 2026

മമ്മൂട്ടി — മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ പ്രതിസന്ധിയിൽ; റിലീസിനെച്ചൊല്ലി നിർമാതാക്കളും തിയേറ്റർ ഉടമകളും തമ്മിൽ തർക്കം

Janayugom Webdesk
March 6, 2026 4:49 pm

മമ്മൂട്ടിയും മോഹൻലാലും പ്രധാനകഥാപാത്രങ്ങളയി എത്തുന്ന മഹേഷ് നാരായണൻ സംവിധാനംചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ റിലീസിനെച്ചൊല്ലി തർക്കം. ചിത്രത്തിന്റെ നിർമാതാക്കളും തിയേറ്റർ ഉടമകളും തമ്മിലാണ് തര്‍ക്കം. നിർമാതാക്കൾ തിയേറ്റർ വിഹിതം കൂട്ടി ചോദിച്ചതാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്കി‘നെ ചൊടിപ്പിച്ചത്. ആദ്യരണ്ടാഴ്ചയും 60% തിയേറ്റർ വിഹിതം വേണമെന്ന നിർമാതാക്കളുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് തിയേറ്റർ ഉടമകൾ.

ആദ്യആഴ്ചയിൽ 60%, രണ്ടാം ആഴ്ചയിൽ 55 ശതമാനം, മൂന്നാം ആഴ്ചയിൽ 50% എന്നിങ്ങനെയാണ് നിലവിൽ തിയേറ്ററുകൾ നിർമാതാക്കൾക്ക് നൽകുന്ന വിഹിതം. ആദ്യത്തെ രണ്ടാഴ്ചയും 60% തന്നെ തിയേറ്റർ വിഹിതം വേണമെന്നാണ് ‘പേട്രിയറ്റ്’ നിർമാതാക്കൾ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഫിയോക്ക്. ആദ്യരണ്ടാഴ്ചയും 60% എന്ന കണക്കിൽ ചിത്രം പ്രദർശിപ്പിച്ചാൽ തിയേറ്ററുകൾക്ക് വലിയ നഷ്ടമുണ്ടാകുമെന്നാണ്‌ സംഘടനയുടെ വാദം.

ഏപ്രിൽ 23നാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. എന്നാല്‍ റിലീസ് സംബന്ധിച്ച് ഇപ്പോൾ കരാറിലേർപ്പെടരുതെന്ന് തിയേറ്ററുകൾക്ക് സംഘടന നിർദേശം നൽകിയിട്ടുണ്ടെന്നാണ് സൂചന. റിലീസിന് മുന്നോടിയായി തർക്കത്തിൽ രമ്യമായ പരിഹാരത്തിലെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.