21 February 2026, Saturday

Related news

February 21, 2026
February 21, 2026
February 20, 2026
February 20, 2026
February 20, 2026
February 20, 2026
February 20, 2026
February 20, 2026
February 20, 2026
February 20, 2026

ഒമ്പത് മാസം ഗര്‍ഭിണി കുഴഞ്ഞു വീണ് മരിച്ചു; ചികിത്സാ പിഴവെന്നാരോപിച്ച് കുടുംബം

Janayugom Webdesk
പാലക്കാട്
February 21, 2026 5:06 pm

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഗര്‍ഭിണി കുഴഞ്ഞു വീണ് മരിച്ചു. തൃത്താല മേഴത്തൂര്‍ സ്വദേശിനി നൗഷിജയാണ് (29) മരിച്ചത്. ഒമ്പത് മാസം ഗര്‍ഭിണിയായിരുന്നു. ഫെബ്രുവരി 16 മുതല്‍ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനായി അഡ്മിറ്റായിരുന്നു. 20ന് രാവിലെ 10.30ഓടെ നൗഷിജ കുഴഞ്ഞു വീഴുകയായിരുന്നു. വിദഗ്ധ ചികിത്സക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ നിന്ന് നൗഷിജയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. സംഭവത്തില്‍ നൗഷിജയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ തൃത്താല പൊലീസ് കേസെടുത്തു.

Kerala State - Students Savings Scheme

TOP NEWS

February 21, 2026
February 21, 2026
February 21, 2026
February 21, 2026
February 21, 2026
February 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.