1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയിൽ കുടിയേറി താമസിച്ചുവരുന്ന മുഴുവൻ പേർക്കും അതത് പ്രദേശത്തെ ബാധകമായ ഭൂപതിവുചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടിയുടെ ഭാഗമായി, നാളിതുവരെ പട്ടയം ലഭിക്കാത്തവരുടെ സമഗ്രവിവരശേഖരണം ആരംഭിക്കുന്നു. ഇന്നു മുതൽ 15 വരെ നടക്കുന്ന വിവരശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് തൃശൂർ ജില്ലയിലെ മാന്ദമംഗലം വില്ലേജ് ഓഫിസ് അങ്കണത്തിൽ റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും.
വനം മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പട്ടികജാതി പട്ടികവർഗ മന്ത്രി കെ രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു എന്നിവർ മുഖ്യാതിഥികളാകും. എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. വനം, റവന്യു വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷൻ നടന്നയിടങ്ങളിൽ ജോയിന്റ് വെരിഫിക്കേഷൻ ലിസ്റ്റിൽ ഉൾപ്പെടാതെ പോയവർ, ജോയിന്റ് വെരിഫിക്കേഷൻ നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാർ, നാളിതുവരെ പല കാരണങ്ങളാൽ പട്ടയത്തിന് അപേക്ഷിക്കാത്തവർ എന്നിവരുടെ സമഗ്ര വിവരശേഖരണമാണ് 15 വരെ നടത്താൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുള്ളത്.
English Summary: Pattayam Data Collection: State Level Inauguration Today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.