7 March 2026, Saturday

Related news

March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 3, 2026
March 2, 2026
March 1, 2026
February 28, 2026

മലേഷ്യയില്‍ നടപ്പാത തകര്‍ന്നു; 26 അടി താഴ്ചയുള്ള സിങ്ഹോളില്‍ വീണ ആന്ധ്ര സ്വദേശിനിയെ കാണാതായി

Janayugom Webdesk
ക്വലാലംപൂർ
August 25, 2024 5:30 pm

മലേഷ്യയില്‍ നടപ്പാത തകര്‍ന്ന് വീണ് 45 കാരിയായ ഇന്ത്യക്കാരിയെ അഴുക്കുചാലില്‍ വീണ് കാണാതായി. ക്വാലാലംപൂരിലാണ് സംഭവം. ആന്ധ്ര സ്വദേശിയായ വിജയലക്ഷ്മി ഭര്‍ത്താവിനും മകനുമൊപ്പം നടപ്പാതയിലൂടെ നടന്ന് പോകുകയായിരുന്നു. പെട്ടെന്ന് നടപ്പാത തകരുകയും യുവതി സിങ്ഹോളില്‍ വീണ് ഒഴുകി പോവുകയായിരുന്നു. അതേസമയം ഭർത്താവും മകനും അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഉടൻ തന്നെ ക്വലാലംപൂരിലെ രക്ഷാപ്രവര്‍ത്തകരെത്തി തിരച്ചിലാരംഭിച്ചെങ്കിലും വിജയലക്ഷ്മിയെ കണ്ടെത്താനിയില്ല. 

ബിസിനസിന്റെ ഭാഗമായി മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും അടിക്കടി വിജയലക്ഷ്മി യാത്ര ചെയ്യാറുണ്ടായിരുന്നു. യുവതിക്കായുള്ള തെരച്ചിൽ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആന്ധ്രപ്രദേശ് നോൺ റസിഡൻ്റ് തെലുങ്ക് (എപിഎൻആർടി) സൊസൈറ്റിയിലെ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പറഞ്ഞു. ചിറ്റൂർ ജില്ലയിലെ അനിമിഗനിപ്പള്ളി സ്വദേശിനിയാണ് വിജയലക്ഷ്മി.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.