നടന്‍ പവന്‍ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് പവന്‍ കല്യാണ്‍ ബിജെപി ബന്ധം ഉപേക്ഷിച്ചത്. ആന്ധ്രപ്രദേശിന്റെ വികസനത്തിന് ടിഡിപിയും ജനസേനയും ഒന്നിക്കേണ്ടത് ആവശ്യമാണെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു.
ടിഡിപി — ജനസേനാ സഖ്യം അടുത്ത ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്നും പവൻ കല്യാൺ പറഞ്ഞു. രാഷ്ട്രീയഗൂഢാലോചന നടത്തി എതിർപാർട്ടി നേതാക്കളെ ജയിലിലാക്കുന്ന ജഗൻമോഹൻ സർക്കാരിന്‍റെ അന്ത്യമടുത്തെന്നും പവൻ കല്യാൺ പറഞ്ഞു.
ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞമാസം ടിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തതിനുപിന്നാലെ വലിയ പ്രതിഷേധമാണ് പവന്‍ കല്യാണ്‍ ഉയര്‍ത്തിയത്. ജയിലില്‍ കഴിയുന്ന ചന്ദ്രബാബു നായിഡുവിനെ കഴിഞ്ഞ മാസം പവന്‍ കല്യാണ്‍ സന്ദര്‍ശിച്ചിരുന്നു.
English Summary: Pawan Kalyan’s Jana Sena Party walks out of NDA-alliance
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.