മഴ പെയ്യാൻ നാട്ടുകാർ ചേർന്ന് വരുണദേവന് പായസം വച്ചിട്ടും മഴയെത്തിയില്ല. രാമക്കൽമേട് ഇടത്തറമുക്കിലാണ് വേനൽ കനത്തതോടെ മഴയ്ക്കായി പായസം വച്ചത്. നൂറോളം വരുന്ന പ്രദേശവാസികളുടെ നേതൃത്വത്തിലാണ് പായസം ഉണ്ടാക്കിയത്.
കഴിഞ്ഞ മൂന്ന് വർഷമായി കടുത്തവേനൽ ഉണ്ടാകുമ്പോൾ ഇത്തരത്തിൽ പായസം വച്ചിരുന്നു. എന്നാൽ ഈ വർഷം മാത്രമാണ് മഴ പെയ്യാതിരുന്നതെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് വൈകുന്നേരങ്ങളിൽ കൂടുന്ന പ്രദേശവാസികളുടെ കൂട്ടായ്മയാണ് എല്ലാവർഷവും വേനൽക്കാലത്ത് വേനൽ മഴ ഉണ്ടാകാതെ വരുമ്പോൾ പായസം വയ്ക്കാൻ തീരുമാനം എടുക്കുന്നത്. തുടർന്ന് പ്രദേശവാസികൾ അരി അടക്കമുള്ള സാധനങ്ങൾ എത്തിക്കുകയും വലിയ ഉരുളിയിൽ പായസം ഉണ്ടാക്കുകയും തുടർന്ന് നാട്ടുകാർക്കും മറ്റും വിതരണം ചെയ്യുകയുമാണ് പതിവ്.
English Summary: Payasam offering for rain in Ramakalmet
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.