റിസർവ് ബാങ്ക് നടപടി നേരിടുന്ന പേടിഎം കമ്പനിയുടെ ഫാസ്ടാഗ് ഉപയോഗിക്കുന്നവർ മാർച്ച് 15ന് മുമ്പ് മറ്റു ബാങ്കുകളുടെ ഫാസ്ടാഗിലേക്ക് മാറണമെന്ന് നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) നിർദേശിച്ചു. ദേശീയ പാതകളിൽ യാത്ര ചെയ്യുമ്പോൾ പിഴയോ ഇരട്ടി ഫീസ് ചാർജുകളോ ഒഴിവാക്കാൻ ഇത് സഹായിക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. റിസർവ് ബാങ്കിന്റെ നിയന്ത്രണം ഉള്ളതിനാൽ പേടിഎം ഉപയോക്താക്കൾക്ക് മാർച്ച് 15ന് ശേഷം ഫാസ്ടാഗ് റീചാർജ് ചെയ്യാനോ ടോപ്പ് അപ്പ് ചെയ്യാനോ സാധിക്കില്ല. എന്നാൽ നിശ്ചിത തീയതിക്ക് ശേഷവും ടോൾ അടയ്ക്കാൻ നിലവിലുള്ള ബാലൻസ് ഉപയോഗിക്കാൻ സാധിക്കും.
English Summary:Paytm FASTag should be changed before 15th
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.