21 June 2024, Friday

Related news

June 11, 2024
June 7, 2024
June 5, 2024
June 4, 2024
June 4, 2024
June 4, 2024
June 3, 2024
June 2, 2024
June 2, 2024
May 24, 2024

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് തെരഞ്ഞെടുപ്പില്‍ തരിച്ചടിയായതെന്ന് പി സി ചാക്കോ

Janayugom Webdesk
തിരുവനന്തപുരം
June 5, 2024 3:57 pm

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് തെര‍ഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനത്ത് സാമ്പത്തിക ഉപരോധം ഏർപെടുത്തിയെന്ന് വിമര്‍ശിച്ച അദ്ദേഹം പ്രതിപക്ഷത്തിൻ്റെ റോൾ മാധ്യമങ്ങൾ എടുത്തുവെന്നും മാധ്യമങ്ങൾക്ക് ഇടതുപക്ഷവിരുദ്ധ നിലപാടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതിൻ്റെ കാരണം എന്താണെന്ന് സർക്കാർ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നതിൽ സർക്കാരിന് പോരായ്മയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ എൻസിപിക്ക് അവകാശമുണ്ട്. കഴിഞ്ഞ 40 വർഷമായി എൻസിപി തഴയപ്പെടുന്ന സ്ഥിതിയുണ്ട്. ഇത്തവണ പരിഗണിക്കുമെന്ന് പ്രതീക്ഷയുണ്ട്. ഏത് പ്രതിസന്ധി ഘട്ടത്തിലും ഇടതു മുന്നണിക്കൊപ്പം നിന്ന പാർട്ടിയാണ് എൻസിപിയെന്നും അദ്ദേഹം പറഞ്ഞു. എൻസിപി ശരദ് പവാര്‍ വിഭാഗത്തിൻ്റെ അഖിലേന്ത്യാ വർക്കിംഗ് പ്രസിഡണ്ടായ സാഹചര്യത്തിൽ താൻ വൈകാതെ തന്നെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് പി സി ചാക്കോ പറഞ്ഞു.

Eng­lish Summary:
PC Chacko said that the finan­cial cri­sis of the state gov­ern­ment led to the elec­tion defeat

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.