21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

മാഹിയെകുറിച്ചുള്ള പി സി ജോര്‍ജ്ജിന്റെ പരാമര്‍ശം ; പ്രതിഷേധം ശക്തമായപ്പോള്‍ തലയൂരാനായി പ്രതികരിച്ച് ബിജെപി പ്രാദേശിക ഘടകം

Janayugom Webdesk
തിരുവനന്തപുരം
March 26, 2024 1:19 pm

മാഹിയെകുറിച്ച് ബിജെപി നേതാവ് പി സി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശത്തില്‍ ഒരു വാക്കു പോലും ഉരിയാടതെ ബിജെപി നേതൃത്വം .എന്നാല്‍ പ്രതിഷേധം ശക്തമായപ്പോള്‍ തലയൂരാനായി പ്രതിഷേധേക്കുറിപ്പ് ഇറക്കി തടിതപ്പാനുള്ള ശ്രമത്തിലാണ് ബിജെപി പ്രാദേശിക ഘടകം. ബിജെപി മാഹി മേഖല കമ്മിറ്റിയാണ് ഇപ്പോള്‍ പ്രസ്തവനയുമായി രംഗത്ത് വന്നിട്ടുള്ളത്. 

പി സി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റാണെന്നു ഒരു വാക്കുപോലും പറയുവാന്‍ സംസ്ഥാന ഘടകത്തിലെ ഒരു നേതാവ് പോലും തയ്യാറായില്ല കോഴിക്കോട് നടന്ന പ്രസംഗത്തിലാണ് പി.സി.ജോര്‍ജ് വിവാദ പ്രസ്താവന നടത്തിയത്.സാംസ്‌കാരിക പൈതൃകമുള്ള മാഹി ജനതയെ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അധിക്ഷേപിച്ചതിനെ തള്ളിക്കളയുന്നുവെന്നുവെന്നാണ് ബിജെപി മാഹി പ്രാദേശിക ഘടകം നേതാവ് സി ദിനേശന്‍ വ്യക്തമാക്കിയത്. പി
സി ജോര്‍ജ് പാര്‍ട്ടിയുടെ വക്താവല്ലെന്നും ദിനേശന്‍ പറഞ്ഞു. മാഹിയിലും തലശ്ശേരിയിലുമായി ബി.ജെ.പി നേതാവിനെതിരെ നിലവില്‍ വന്‍ പ്രതിഷേധം നടക്കുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Eng­lish Summary:
PC George’s ref­er­ence to Mahi; When the protest got stronger, the local unit of the BJP respond­ed to get a head start

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.