
2026 ടി20 ലോകകപ്പ് സെമി ഫൈനൽ കാണാതെ പുറത്തായതോടെ പാക് താരങ്ങള്‍ക്കെതിരെ കടുത്ത സാമ്പത്തിക നടപടിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ടൂർണമെന്റിൽ ദയനീയ പ്രകടനം കാഴ്ചവച്ച സ്ക്വാഡിലെ ഓരോ അംഗത്തിനും 50 ലക്ഷം പാകിസ്ഥാനി രൂപ (ഏകദേശം 16 ലക്ഷം ഇന്ത്യൻ രൂപ) വീതം പിഴ ചുമത്താൻ പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി ഉത്തരവിട്ടതായി റിപ്പോര്‍ട്ട്.
‘വിജയിക്കുമ്പോൾ താരങ്ങൾക്ക് വലിയ ബോണസുകൾ നൽകുന്നുണ്ടെങ്കിൽ, അടിസ്ഥാന ലക്ഷ്യങ്ങൾ പോലും നേടാനാവാത്ത പരാജയങ്ങളിൽ അവർ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടുക തന്നെ വേണം’ എന്ന് ബോർഡ് വൃത്തങ്ങൾ അറിയിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ചിരവൈരികളായ ഇന്ത്യയോട് 61 റൺസിന് പരാജയപ്പെട്ടപ്പോൾത്തന്നെ പിഴ ചുമത്താനുള്ള പ്രാഥമിക തീരുമാനത്തിൽ ചെയർമാൻ എത്തിയിരുന്നു. സൂപ്പർ 8 ഘട്ടത്തിലും പാകിസ്ഥാന് കരകയറാനായില്ല. മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ജയിക്കാനായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.