5 March 2026, Thursday

Related news

February 27, 2026
February 24, 2026
February 24, 2026
February 9, 2026
February 4, 2026
February 3, 2026
February 1, 2026
January 28, 2026
January 26, 2026
January 25, 2026

കശ്മീരിൽ ബോംബാക്രമണം നടത്തുമ്പോൾ സമാധാന ചർച്ച സാധ്യമല്ല; അതിർത്തി അശാന്തമാണെന്നും ഒമർ അബ്‌ദുള്ള

Janayugom Webdesk
ശ്രീനഗർ
May 17, 2025 11:10 am

കശ്മീരിൽ ബോംബാക്രമണം നടത്തുമ്പോൾ സമാധാന ചർച്ച സാധ്യമല്ലെന്നും അതിർത്തി അശാന്തമാണെന്നും ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള.
സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയില്‍ ഇപ്പോള്‍ പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനമില്ല. 

അതിര്‍ത്തിയില്‍ വന്‍തോതില്‍ നാശനഷ്ടം ഉണ്ടായി. നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കും. പാകിസ്ഥാന്‍ സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം പോലെയുള്ള സംഭവങ്ങള്‍ക്കിടെ സമാധാന ചര്‍ച്ച നടത്തുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.