29 December 2024, Sunday
KSFE Galaxy Chits Banner 2

കര്‍ഷക പ്രക്ഷോഭം; എസ് കെ എം ദേശീയ കോ-ഓര്‍ഡിനേഷന്‍ യോഗവും ജനറല്‍ ബോഡിയും ഇന്ന്

Janayugom Webdesk
ന്യൂഡല്‍ഹി
February 22, 2024 11:00 am

വിളകള്‍ക്ക് നിയമാനുസൃതമായ താങ്ങുവിലയെന്ന ആവശ്യം മുന്‍നിര്‍ത്തി കര്‍ഷക പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെ വ്യാഴാഴ്ച ഡല്‍ഹിയില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിര്‍ണായക യോഗം . എസ് കെ എം ദേശീയ കോ-ഓര്‍ഡിനേഷന്‍ യോഗവും ജനറല്‍ ബോഡിയുമാണ് ചേരുക. നിലവിലെ കര്‍ഷക സമരം വിലയിരുത്തി സുപ്രധാന തീരുമാനം കൈകൊള്ളുമെന്ന് 2020ല്‍ നടന്ന ഐതഹാസികമായി എല്ലാ കര്‍ഷക സംഘടനകളും ഒന്നിച്ച് പോരാടേണ്ട സമായമാണിതെന്ന് കഴിഞ്ഞ ദിവസം എസ് കെ എം പ്രഖ്യാപിച്ചിരുന്നു.

ഹരിയാന‑പഞ്ചാബ് അതിര്‍ത്തിയിലെ പൊലീസ് കടന്നാക്രമണത്തിലും ഖനൗരിയില്‍ യുവകര്‍ഷകന്റെ കൊലപാതകത്തിലും ശക്തമായ ഭാഷയില്‍ പ്രതിഷേധം അറിയിച്ചു.ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ വീണ്ടും ഐതിഹാസിക കർഷക പോരാട്ടത്തിന്‌ എസ്‌കെഎം ആഹ്വാനം ചെയ്‌തേക്കും. ഭാവിസമരങ്ങൾ സംബന്ധിച്ച പ്രഖ്യാപനങ്ങളുമുണ്ടാകും. അഞ്ചുവിളകൾമാത്രം പഴയ താങ്ങുവിലയിൽ സംഭരിക്കാമെന്ന കേന്ദ്ര സർക്കാർ വാഗ്‌ദാനം ഡൽഹി ചലോ മാർച്ച്‌ നേതൃത്വം നിരസിച്ചത്‌ എസ്‌കെഎം നിലപാടിന്റെ സ്വാധീനത്തിലാണ്‌.

വാഗ്‌ദാനം പൊള്ളയാണെന്ന്‌ എസ്‌കെഎം വ്യക്തമാക്കി മണിക്കൂറുകൾക്കുള്ളിലാണ്‌ സമരക്കാർ നിലപാട്‌ തിരുത്തി കേന്ദ്രനിർദേശം തള്ളിയതെന്ന്‌ ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട്‌ ചെയ്‌തു. എസ്‌കെഎം സ്വാധീനംമൂലം സമരക്കാർ രാത്രി പത്തിന്‌ വാർത്താസമ്മേളനം വിളിച്ച്‌ വാഗ്‌ദാനം നിരസിച്ചെന്ന്‌ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, 2020ൽ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംയുക്ത കിസാൻ മോർച്ച ബുധനാഴ്‌ച ബിജെപി–- എൻഡിഎ എംപിമാർക്കെതിരെ നടത്തിയ പ്രക്ഷോഭത്തിൽ വൻ കർഷക പങ്കാളിത്തമാണുണ്ടായത്‌. ഉത്തർപ്രദേശ്‌, ഹിമാചൽപ്രദേശ്‌, ഹരിയാന, പഞ്ചാബ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകർ പ്രക്ഷോഭത്തിൽ അണിചേർന്നു.

Eng­lish Summary:
Peas­ant agi­ta­tion; SKM Nation­al Coor­di­na­tion Meet­ing and Gen­er­al Body today

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.