23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024

ഓടിക്കൊണ്ടിരുന്ന ലോറിയിലെ കയര്‍ കാലില്‍ കുടുങ്ങി കാല്‍നടയാത്രക്കാരന്‍ മരിച്ചു

web desk
കോട്ടയം
July 16, 2023 9:25 am

കോട്ടയം സംക്രാന്തിയില്‍ ഓടിക്കൊണ്ടിരുന്ന പച്ചക്കറി ലോറിയിലെ കയര്‍ കാലില്‍ കുടുങ്ങി കാല്‍നടയാത്രക്കാര്‍ മരിച്ചു. സംക്രാന്തി സ്വദേശി മുരളി(50)യാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. ഏറ്റുമാനൂരില്‍ നിന്ന് കോട്ടയത്തേക്ക് പോയ ലോറിയിലെ കയര്‍ മുരളിയുടെ കാലില്‍ കുടുങ്ങുകയായിരുന്നു. ലോറി വലിച്ചുകൊണ്ടുപോയ മുരളി പോസ്റ്റില്‍ ഇടിച്ചതായാണ് ദൃക്സാക്ഷി പറയുന്നത്. മുരളിയുടെ ഒരു കാല്‍ മുറിഞ്ഞുപോയ നിലയിലായിരുന്നു.

റോഡിലൂടെ നൂറ് മീറ്ററിലേറെ ദൂരം ലോറി വലിച്ചുകൊണ്ടു പോയതായി പൊലീസും പറഞ്ഞു. ഇതേ കയറില്‍ കുരുങ്ങി ബൈക്കില്‍ യാത്ര ചെയ്ത ദമ്പതികളും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ അപകടങ്ങള്‍ ഒന്നുമറിയാത കടന്നുപോയ ലോറിയിലെ ജീവനക്കാര്‍ കയര്‍ അന്വേഷിച്ച് ഇരു ചക്രവാഹനത്തില്‍ തിരികെ വന്നപ്പോഴാണ് സംഭവമറിഞ്ഞത്. സംഭവത്തില്‍ ലോറിയും ജീവനക്കാരായ രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Eng­lish Sam­mury: pedes­tri­an got caught in the rope of a veg­etable lor­ry and death 

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.