19 January 2026, Monday

വിമാനത്തില്‍ വീണ്ടും യാത്രക്കാരനുമേല്‍ മൂത്രമൊഴിക്കല്‍

ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥി അറസ്റ്റില്‍, മദ്യലഹരിയിലെന്ന് പരാതി
web desk
തിരുവനന്തപുരം
March 5, 2023 12:30 pm

വിമാനത്തില്‍ വീണ്ടും സഹയാത്രികനുമേല്‍ മൂത്രമൊഴിക്കല്‍. ന്യൂയോർക്ക്- ഡല്‍ഹി വിമാനത്തിൽ ഉണ്ടായ പുതിയ സംഭവത്തില്‍ യുഎസ് സർവ്വകലാശാലയിലെ വിദ്യാർത്ഥിയെ അറസ്റ്റുചെയ്തു. കുറ്റക്കാരനായ ഇന്ത്യക്കാരനായ ആര്യ വോഹ്റ ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയിലാണിപ്പോള്‍. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വിമാനം ഡല്‍ഹിയിൽ ലാൻഡ് ചെയ്തതിനു പിന്നാലെ സിഐഎസ്എഫ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദ്യാർത്ഥിക്കെതിരെ അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം, തന്റെ പേര് വെളിപ്പെടുത്തരുതെന്നും പരാതി നൽകാനില്ലെന്നും ദേഹത്ത് മൂത്രം വീണ യാത്രക്കാരൻ പറഞ്ഞതായി ഡല്‍ഹി പൊലീസ് അറിയിച്ചു.

ന്യൂയോർക്കിൽ നിന്ന് വെള്ളിയാഴ്ച രാത്രി 9.16ന് പുറപ്പെട്ട വിമാനം 14 മണിക്കൂറും 26 മിനിറ്റും കഴിഞ്ഞ് ശനിയാഴ്ച രാത്രി 10.12നാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്തർദേശീയ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ഉറക്കത്തിനിടയിൽ തനിക്ക് അങ്ങനെ പറ്റിപ്പോയതാണെന്നാണ് വിദ്യാർത്ഥിയുടെ വാദം. വിമാനത്തിൽ നടന്ന സംഭവത്തെക്കുറിച്ച് ജീവനക്കാർ ആദ്യം പൈലറ്റിനെയാണ് അറിയിച്ചത്. അദ്ദേഹം എടിസിയെ അറിയിക്കുകയായിരുന്നു. തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഡല്‍ഹി വിമാനത്താവളത്തിൽ വച്ച് വിദ്യാർത്ഥിയെ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തു.

 

Eng­lish Sam­mury: Indi­an Stu­dent Banned By Amer­i­can Air­lines For Pee­ing On Co-Passenger

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.