9 December 2025, Tuesday

Related news

December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025
December 6, 2025
December 6, 2025

ശബരിമലയിലെ പീഠം വിവാദം; ഉണ്ണിക്കൃഷ്ണൻ പോറ്റി ബ്ലേഡ് പലിശക്കാരനെന്ന് സൂചന

Janayugom Webdesk
പത്തനംതിട്ട
October 1, 2025 8:24 am

ശബരിമലയിലെ സ്വർണപ്പാളി, താങ്ങുപീഠം വിവാദങ്ങളുമായി ബന്ധപ്പെട്ട ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിലെ ബ്ലേഡ് പലിശക്കാരനെന്ന് സൂചന. ചെറിയ പലിശയ്ക്ക് പണം വായ്പയെടുത്ത് അതിന്റെ പതിന്മടങ്ങ് പലിശയ്ക്ക് നൽകിയാണ് തുടക്കമെന്ന് പോലീസിലെ രഹസ്യാന്വേഷണവിഭാഗത്തിന് വിവരം കിട്ടിയിട്ടുണ്ട്.

ശബരിമല ക്ഷേത്രവുമായി വലിയ ബന്ധമുണ്ടെന്ന് കാണിച്ച് കർണാടകയിലെ ധനികരായ അയ്യപ്പഭക്തരെ ചൂഷണം ചെയ്തതുവെന്നും  വിവരങ്ങളുണ്ട്. ബെംഗളൂരു കോറമംഗലയ്ക്കടുത്ത് ശ്രീരാമപുരം അയ്യപ്പക്ഷേത്രത്തിലെ ശാന്തിയായാണ് തിരുവനന്തപുരം പുളിമാത്ത് സ്വദേശിയായ ഉണ്ണികൃഷ്ണൻ പോറ്റി കർണാടകയിലെത്തിയത്. എട്ടുവർഷംമുൻപ്‌ ഒരു മണ്ഡലകാലത്ത് കീഴ്ശാന്തിയുടെ സഹായികളായ പരികർമികളിൽ ഒരാളായായിരുന്നു സന്നിധാനത്തെത്തിയത്. ഇങ്ങനെയാണ് കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നുള്ള ധനികരായ അയ്യപ്പന്മാരുടെ വിശ്വാസം സൃഷ്ടിച്ചെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.