18 January 2026, Sunday

Related news

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026

പെഗാസസ് ചാരവൃത്തി എന്‍എസ്ഒ ഗ്രൂപ്പ് 1.68 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

Janayugom Webdesk
വാഷിങ്ടണ്‍
May 7, 2025 10:15 pm

ചാരവൃത്തി കേസില്‍ ഇസ്രയേല്‍ സ്ഥാപനം എന്‍എസ്ഒ ഗ്രൂപ്പ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിന് 1.68 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യുഎസ് കോടതി വിധിച്ചു. വടക്കന്‍ കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍, എന്‍എസ്ഒ തങ്ങളുടെ പെഗാസസ് ചാര സോഫ്റ്റ്‍വേര്‍ ഉപയോഗിച്ച് വാട്സ്ആപ്പ് ഉപയോക്താക്കളുടെ സ്മാര്‍ട്ട്ഫോണുകള്‍ ഹാക്ക് ചെയ്തെന്നാണ് ആരോപണം. 

മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ചാരവൃത്തി. എന്‍എസ്ഒയുടെ സര്‍വൈലന്‍സ് ഫോര്‍ ഹയര്‍ സിസ്റ്റം എങ്ങനെ പ്രവര്‍ത്തിക്കുന്നെന്ന് വിചാരണയില്‍ തുറന്നുകാട്ടിയതായി മെറ്റ അവകാശപ്പെട്ടു. ചാര സോഫ്‍റ്റ്‍വേറിന് ഒരു ഉപകരണത്തിലെ ആപ്പുകളില്‍ നിന്ന് രഹസ്യമായി വിവരങ്ങള്‍ ശേഖരിക്കാനും ഉപയോക്താവിന്റെ അനുമതിയില്ലാതെ ഫോണിന്റെ കാമറയോ, മൈക്രോഫോണോ വിദൂരമായി സജീവമാക്കാനും കഴിയുമെന്ന് കമ്പനി പറയുന്നു.
ഇതുപോലുള്ള നടപടി ആവര്‍ത്തിക്കാതിരിക്കാന്‍ വാട്സ്ആപ്പിന് നഷ്ടപരിഹാരമായി 4.45 ലക്ഷം, സാമ്പത്തിക ബാധ്യതയായി 1.63 കോടി ഡോളര്‍ വീതം ജൂറി വിധിച്ചു. വിധി പുനഃപരിശോധിക്കണമെന്നും അപ്പീല്‍ അടക്കമുള്ള നിയമനടപടികള്‍ പരിഗണിക്കണമെന്നും എന്‍എസ്ഒ വൈസ് പ്രസിഡന്റ് ഗില്‍ ലെയ്നര്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.