22 December 2025, Monday

Related news

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 18, 2025
December 18, 2025
December 18, 2025
December 17, 2025
December 17, 2025

പെഗാസസിന്റെ പിന്‍ഗാമിക്ക് ഇന്ത്യയില്‍ നാല് ഉപസ്ഥാപനങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 24, 2023 10:06 pm

പ്രതിപക്ഷ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ വിവരം ചോര്‍ത്താന്‍ വേണ്ടിയുള്ള ചാര സോഫ്റ്റ്‌വേര്‍ പെഗാസസിന് പകരം മോഡി സര്‍ക്കാര്‍ പുതിയതായി കൊണ്ടുവന്ന കമ്പനിക്ക് ഇന്ത്യയില്‍ നാല് ഉപസ്ഥാപനങ്ങള്‍.
അമിതവിലയുടെ പേരില്‍ ഒഴിവാക്കിയ ഇസ്രയേല്‍ സോഫ്റ്റ്‌വേറായ പെഗാസസിന് പകരം അവതരിപ്പിച്ച വേരിന്റ് അഥവാ കോഗ്‌നൈറ്റ് കമ്പനിക്ക് വേണ്ടിയാണ് രാജ്യത്ത് നാല് ഉപസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വേരിന്റ് സിഇഎസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വേരിന്റ് സൈബര്‍ സൊല്യൂഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വേരിന്റ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വിറ്റ്നസ് സിസ്റ്റംസ് സോഫ്റ്റ്‌വേര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് വേരിന്റ് കോഗ്‌നൈറ്റിന്റെ ഉപ സ്ഥാപനങ്ങള്‍. 

2021 മുതല്‍ രാജ്യത്ത് വേരിന്റ് കമ്പനികളുടെ ഉപകമ്പനികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഗ്‌നൈറ്റുമായി ബന്ധമുള്ള മറ്റൊരു സ്ഥാപനമായ കോഗ്‌നൈറ്റ് അനലിറ്റിക്കല്‍ ഇന്ത്യ എന്ന സ്ഥാപനം ന്യൂഡല്‍ഹിയിലെ ബിക്കാജി കാമ പ്ലേസ് കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കോഗ്‌നൈറ്റ് കമ്പനിയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് വേരിന്റ് അധികൃതര്‍ പ്രതികരിക്കുന്നത്. അതേസമയം ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഗ്‌നൈറ്റ് ടെക്നോളജീസ് എന്ന സ്ഥാപനവും വേരിന്റ് കമ്പനിയുമായി ബന്ധമുള്ളതായി എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 സാമ്പത്തിക വര്‍ഷം വേരിന്റ് സിഇഎസ് കമ്പനിയുടെ ആകെ വരുമാനം 128.21 കോടി രൂപയായിരുന്നു. വേരിന്റ് അമേരിക്ക എന്ന ഉപസ്ഥാപനം വഴി 60.61 കോടി രൂപയുടെ വരുമാനവും കമ്പനിക്കുണ്ടായി. നോര്‍വെ വെല്‍ത്ത് ഫണ്ട് കമ്പനിയില്‍ വേരിന്റിന് കണക്കില്‍പ്പെടാത്ത നിക്ഷേപമാണുള്ളതെന്നും മെറ്റ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 

പെഗാസസ് സോഫ്റ്റ്‌വേറിനെ അപേക്ഷിച്ച് കുറഞ്ഞചെലവില്‍ ലഭിക്കുമെന്ന മെച്ചമാണ് പുതിയ കമ്പനിയിലേക്ക് കേന്ദ്ര സര്‍ക്കാരിനെ ആകര്‍ഷിച്ചത്. 986 കോടി രൂപ മുടക്കിയാണ് വേരിന്റ് ചാര സോഫ്റ്റ്‌വേര്‍ മോഡി സര്‍ക്കാര്‍ സ്വന്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021ല്‍ പെഗാസസ് ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളുടെ വിവരം ചോര്‍ത്തിയെന്നത് വിവരം വിവാദമായിരുന്നു. തുടര്‍ന്നാണ് പെഗാസസിന് പകരം സോഫ്റ്റ്‌വേര്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയത്. 

Eng­lish Summary;Pegasus suc­ces­sor with four sub­sidiaries in India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.