24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 27, 2024
June 13, 2024
June 2, 2024
March 17, 2024
October 5, 2022
June 9, 2022
May 17, 2022
November 7, 2021
November 5, 2021

അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പേമ ഖണ്ഡു

Janayugom Webdesk
ഇറ്റാനഗർ
June 13, 2024 9:23 pm
അരുണാചൽപ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ കെ ടി പട്നായിക് സത്യവാചകം ചൊല്ലിക്കൊടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മന്ത്രിമാരായ ജെ പി നഡ്ഡ, കിരൺ റിജ്ജു, അസം മുഖ്യമന്ത്രി ബിമന്ത ബിശ്വ ശർമ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
ഇതോടെ മൂന്നാംതവണയാണ് അരുണാചലിൽ പേമ ഖണ്ഡു മുഖ്യമന്ത്രിയാകുന്നത്. പേമ ഖണ്ഡു അടക്കം 12 പേരാണ് മന്ത്രിസഭയിലുള്ളത്. ചൊവ്ന മേൻ ഉപമുഖ്യമന്ത്രിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.