എൻഡോസൾഫാൻ ദുരിതബാധിതർക്ക് 7 മാസത്തെ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്‌തതായി ഉന്നതവിദ്യാഭ്യാസ‑സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സാമൂഹ്യനീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന ‘സ്നേഹ സാന്ത്വനം’ പദ്ധതിയിൽ 16.05 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയിരുന്നത്. അതിൽനിന്നു ലഭിച്ച 9 കോടി രൂപയിൽ നിന്നാണ് ഏഴു മാസത്തെ പെൻഷൻ തുക ഇപ്പോൾ ഒരുമിച്ച് നൽകിയിരിക്കുന്നത്.
5.95 കോടി രൂപ വിനിയോഗിച്ച് 5,367 പേർക്കാണ് 2023 ഒക്ടോബർ വരെയുള്ള മുഴുവൻ പെൻഷനും നൽകിയത്. ‘സ്പെഷ്യൽ ആശ്വാസകിരണം’ പദ്ധതി പ്രകാരം 805 ഗുണഭോക്താക്കൾക്ക് ഏഴു മാസത്തെ പെൻഷൻ തുകയായി 39.44 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
കാസർഗോഡ് ജില്ലയിലെ ദുരിതബാധിത മേഖലയിൽ പ്രവർത്തിക്കുന്ന മോഡൽ ചൈൽഡ് റിഹാബിലിറ്റേഷൻ സെന്ററുകളിലെ ജീവനക്കാരുടെ അഞ്ചുമാസത്തെ ശമ്പളം നൽകുവാനും അടിയന്തിര നടപടി സ്വീകരിച്ചു വരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
English Summary: Pension distributed to endosulfan affected
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.