കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് പ്രതി അഖിൽ സി വർഗീസ് സ്ഥലം മാറ്റ പട്ടികയിൽ ഇടം പിടിച്ചു. ഒളിവിൽ തുടരുന്നതിനിടെയാണ് തദ്ദേശ ജോയിൻ്റ് ഡയറക്ടർ പുറത്തിറക്കിയ പട്ടികയിൽ അഖിൽ ഉൾപ്പെട്ടത്.LSGD ജോയിൻ്റ് ഡയറക്ടറുടെ ഉത്തരവിൻ്റെ പകർപ്പ് പുറത്ത്.6 മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്യപ്പെട്ട അഖിലിൻ്റെ സസ്പെൻഷൻകാലയളവും കഴിഞ്ഞിട്ടില്ല.
2.39 കോടി തട്ടിയ ഇയാളെ പിടികൂടാൻ സാധിക്കാത്തിനെ തുടർന്ന് ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസും
പുറപ്പെടുവിച്ചിരുന്നു .ഇതിനിടെയിലാണ് സ്ഥലം മാറ്റപ്പട്ടികയിൽ അഖിൽ ഉൾപ്പെട്ടത്.വൈക്കത്തു നിന്നും ചങ്ങനാശ്ശേരി നഗരസഭയിലേക്കാണ് മാറ്റം.അതേ സമയം സാങ്കേതിക നടപടി മാത്രമെന്നാണ് തദ്ദേശ വകുപ്പിൻ്റെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.