9 March 2026, Monday

Related news

March 8, 2026
March 5, 2026
December 4, 2025
November 29, 2025
March 18, 2025
January 31, 2025
January 14, 2025
January 14, 2025
January 13, 2025
September 8, 2024

പെന്റഗൺ കരാർ; റോബോട്ടിക്‌സ് മേധാവിയും രാജിവച്ചു

Janayugom Webdesk
വാഷിങ്ടണ്‍
March 8, 2026 7:55 pm

അമേരിക്കൻ പ്രതിരോധ മന്ത്രാലയവുമായി കരാറിൽ ഏർപ്പെട്ടതുമുതൽ നിർമിതബുദ്ധി (എഐ) കമ്പനിയായ ഓപ്പൺ എഐ പ്രതിസന്ധിയില്‍ തന്നെ. അമേരിക്കൻ സൈന്യം എഐ സംവിധാനങ്ങൾ ഏതെല്ലാം തരത്തിൽ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ആശങ്ക പങ്കുവച്ചശേഷം ഓപ്പൺഎഐയുടെ റോബോട്ടിക്‌സ് വിഭാഗം മേധാവി കെയ്റ്റ്‌ലിൻ കലിനോസ്‌കി രാജിവെച്ചു. പ്രതിരോധ മേഖലയിൽ എഐ സംവിധാനങ്ങൾ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് പെന്റഗണുമായി ഏർപ്പെട്ട കരാർ ഓപ്പൺഎഐ സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് രാജി.
മെറ്റയിൽനിന്നാണ് 2024‑ൽ കലിനോസ്‌കി ഓപ്പൺഎഐയിലെത്തുന്നത്. മെറ്റയിൽ ഓഗ്മെന്റഡ് റിയാലിറ്റി ഹാർഡ്വെയർ വികസനത്തിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. ഓപ്പൺഎഐയുടെ റോബോട്ടിക്‌സ്, കൺസ്യൂമർ ഹാർഡ്വെയർ ജോലികളുടെ ഉത്തരവാദിയായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.