അതിദാരിദ്രം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായമേകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശസ്ഥാപനങ്ങള്‍ വഴി ഇതിനായി തുക വകയിരുത്തുമെമെന്നം ചാലിശ്ശേരിയില്‍ സംഘടിപ്പിച്ച സംസ്ഥാന തദ്ദേശ ദിനാഘോഷം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ജനങ്ങള്‍ ദയ ചോദിച്ചല്ല എത്തുന്നത്. അവര്‍ക്ക് അര്‍ഹമായത് ലഭിക്കുവാനാണ്. ഇക്കാരത്തില്‍ കാലതാമസം വരുത്തുന്നത് അഴിമതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം ബി രാജേഷ് അധ്യക്ഷതവഹച്ച യോഗത്തില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയായി. എംഎല്‍എ മാരായ പി മമ്മികുട്ടി, പി പി സുമോദ്, കെ ശാന്തകുമാരി, എന്‍ ഷംസുദ്ദീന്‍, മുഹസ്സിന്‍,കെ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു മോള്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ പുതിയ ക്രൂസ് ഉല്‍പ്പന്നങ്ങളുടെ പുറത്തിറക്കലും വിവിധ വിഷയങ്ങളില്‍ സെമിനാര്‍ തുടങ്ങി. സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങള്‍ ഉറപ്പാക്കല്‍’ എന്ന സെമിനാര്‍ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലെ 3600 പ്രതിനിധികള്‍ രണ്ടുദിവസമായി നടക്കുന്ന ചടങ്ങുകളില്‍ പങ്കാളികളാകും.
ഞായറാഴ്ച രാവിലെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഓപ്പണ്‍ ഫോറം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എം ബി രാജേഷ് ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ്‌ട്രോഫി, മഹാത്മാപുരസ്‌കാരം, മഹാത്മ അയ്യങ്കാളി പുരസ്‌കാരം, സമയബന്ധിത സേവനത്തിനുള്ള ഐഎല്‍ജിഎംഎസ് പുരസ്‌കാരം എന്നിവ വിതരണം ചെയ്തു.
English Summary: People do not come to government institutions asking for mercy; The Chief Minister said that the delay is corruption
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.