19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
November 21, 2024
February 20, 2024
December 12, 2023
September 22, 2023
July 2, 2023
May 27, 2023
January 31, 2023
January 21, 2023
January 21, 2023

മ​ല​യോ​ര ജ​ന​ത​യു​ടെ മ​ന​സി​ൽ തീ കോ​രി​യി​ട്ട​ത് മാ​ധ​വ് ഗാ​ഡ്ഗി​ലി​നെപ്പോലു​ള്ള​വര്‍: മ​ന്ത്രി എ ​കെ ശശീന്ദ്രൻ

Janayugom Webdesk
കോ​ഴി​ക്കോ​ട്
January 21, 2023 8:12 pm

മാ​ധ​വ് ഗാ​ഡ്ഗി​ലി​നെ പോ​ലു​ള്ള​വ​രാ​ണ് മ​ല​യോ​ര ജ​ന​ത​യു​ടെ മ​ന​സി​ൽ തീ ​കോ​രി​യി​ട്ട​തെ​ന്ന് വ​നം​മ​ന്ത്രി എ കെ ശ​ശീ​ന്ദ്ര​ൻ. ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് മു​ത​ൽ തു​ട​ങ്ങി​യ ആ​ശ​ങ്ക​യാ​ണ് പ​ശ്ചിമ​ഘ​ട്ട മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്കു​ള്ള​തെ​ന്നും മ​ന്ത്രി കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ആ​രെ​യും കൊ​ല്ലു​ക​യ​ല്ല, മ​റി​ച്ച് ഒ​രു സ​ന്തു​ലി​താ​വ​സ്ഥ ഉ​ണ്ടാ​ക്കു​ന്ന സ്ഥി​തി​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ നീ​ങ്ങേ​ണ്ട​ത്. വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കും മ​നു​ഷ്യ​ർ​ക്കും അ​വ​രു​ടേ​താ​യ അവകാശമുണ്ട്.

ഇ​തു ര​ണ്ടും ലോ​ക​ത്തി​ലെ സൃ​ഷ്ടി​ക​ളാ​ണെ​ന്ന വ​സ്തു​ത മ​റ​ന്നു പോ​ക​രു​ത്. പഴയതിൽനിന്നും വ്യത്യസ്തമായി കൂടുതൽ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നു എന്ന യാഥാർത്ഥ്യം കാണാതിരുന്നിട്ട് കാര്യമില്ല. അതിനനുസരിച്ചുള്ള പദ്ധതികളാണ് ആവിഷ്കരിക്കേണ്ടതെ​ന്നും ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. പാ​ല​ക്കാ​ട് പി​ ടി 7നെ ​പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് ഇ​തു​വ​രെ ന​ട​ത്തി​യ​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ ദൗ​ത്യ​മാ​ണ് ന​ട​ത്തു​ന്ന​ത്. വ​ന്യ​മൃ​ഗ ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ വൈ​ത്തി​രി മോ​ഡ​ൽ ജ​ന​കീ​യ പ്ര​തി​രോ​ധം മാ​തൃ​ക​യാ​ക്കുമെ​ന്നും മ​ന്ത്രി കൂട്ടിച്ചേര്‍ത്തു.

വന്യമൃഗങ്ങളെ വേട്ടയാടാൻ അനുമതി വേണമെന്ന് കഴിഞ്ഞ ദിവസം മാധവ് ഗാഡ്ഗിൽ പറഞ്ഞിരുന്നു. വന്യമൃഗങ്ങളെ വേട്ടയാടുന്നത് മൂലം അവയുടെ എണ്ണത്തിൽ കുറവ് വരില്ല. അമേരിക്കയിലും ആഫ്രിക്കയിലും ബ്രിട്ടനിലും ആളുകൾ വന്യമൃഗങ്ങളെ വേട്ടയാടുന്നുണ്ട്. യുക്തിസഹമായ വേട്ട സ്കാൻഡനേവിയൻ രാജ്യങ്ങൾ പോലും അനുവദിക്കുന്നുണ്ട്. ഭീഷണിയെങ്കിൽ കൊല്ലുന്നതിൽ തെറ്റെന്താണെന്നാണ് ഗാഡ്ഗിൽ ചോദിച്ചത്.

Eng­lish Summary:People like Mad­hav Gadg­il set fire to the minds of peo­ple: Min­is­ter AK Saseendran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.