5 March 2026, Thursday

Related news

March 5, 2026
March 2, 2026
January 13, 2026
January 5, 2026
November 6, 2025
October 18, 2025
August 12, 2025
July 11, 2025
June 24, 2025
June 13, 2025

ഐആര്‍ഐഎസ് ദേന തകര്‍ത്തതിന്റെ ഞെട്ടലില്‍ വിശാഖപട്ടണത്തുകാര്‍

Janayugom Webdesk
മുംബൈ
March 5, 2026 12:00 pm

യുഎസ് അന്തര്‍വാഹിനി, ഇന്ത്യയില്‍ നാവികാഭ്യാസം നടത്തി തിരിച്ചുപോയ ഇറാനിയന്‍ യുദ്ധക്കപ്പല്‍ ഐആര്‍ഐഎസ് ദേന തകര്‍ത്തതിന്റെ ഞെട്ടലിലാണ് വിശാഖപട്ടണത്തുകാര്‍. ഐആര്‍ഐഎസ് ദേന എന്ന കപ്പലിലെ ഉദ്യോഗസ്ഥരും നാവികരും ആ നഗരത്തിന് ഏറെ പ്രിയപ്പെട്ടവരായിരുന്നു.പ്രശസ്തമായ കൈലാസഗിരി ഉൾപ്പെടെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ അവർ സന്ദർശിച്ചിരുന്നു. അവർ പാർക്കിലും ഗ്ലാസ് സ്കൈവാക്ക് പാലത്തിലും വെച്ച് നാട്ടുകാർക്കൊപ്പം നിരവധി സെൽഫികളും ഫോട്ടോകളും എടുത്തിരുന്നതായി ന​ഗരവാസികൾ പറയുന്നു. കൂടാതെ ഉദ്യോ​ഗസ്ഥർ ഷോപ്പിംഗ് മാളുകള്‍ സന്ദർശിച്ച് സുവനീറുകളും പുരാവസ്തുക്കളും വാങ്ങിയിരുന്നതായും അവർ സങ്കടത്തോടെ ഓർത്തെടുക്കുന്നു.ഈ വാർത്ത കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി എന്നാണ് ഒരു ന​ഗരവാസി പ്രതികരിച്ചത്.ഇന്ത്യയില്‍ നിന്നും ഇറാനിലേക്ക് തിരിച്ചുപോകുന്നതിനിടെയായിരുന്നു ആക്രമണം.ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് നടന്ന രാജ്യാന്തര ഫ്ലീറ്റ് റിവ്യൂവിലും മിലൻ നാവികാഭ്യാസത്തിലും പങ്കെടുത്ത് മടങ്ങുകയായിരുന്ന കപ്പലിനെ ശ്രീലങ്കൻ തീരത്ത് വെച്ചാണ് യുഎസ് അന്തർവാഹിനി ആക്രമിച്ചത്.

‘ദിവസങ്ങൾക്ക് മുമ്പ്, ബീച്ച് റോഡിൽ നടന്ന പരേഡിനിടെ ഇറാനിയൻ നാവികസേനാ ഉദ്യോഗസ്ഥരോടൊപ്പം ഞാൻ ചിത്രങ്ങൾ എടുത്തിരുന്നു, അവർ വളരെ സൗഹൃദപരവും സന്തോഷവാന്മാരുമായിരുന്നു. പെട്ടെന്ന് ഇത്തരമൊരു കാര്യം സംഭവിച്ചുവെന്ന് വിശ്വസിക്കാൻ പ്രയാസമാണ്’ — അദ്ദേഹം പറയുന്നു.ആഴ്ചകള്‍ക്ക് മുന്‍പാണ് ഐആര്‍ഐഎസ് ദേന ഇന്ത്യയില്‍ വന്ന് നാവികാഭ്യാസത്തില്‍ പങ്കെടുത്തത്.

കൂടാതെ 2024ല്‍ നടന്ന മിലാന്‍ ബഹുരാഷ്ട്ര നാവികാഭ്യാസത്തിലും ദേന പങ്കെടുത്തിരുന്നു. വെള്ളത്തില്‍ നിന്നും ഉപയോഗിക്കാവുന്ന മിസൈലായ ടോര്‍പിഡോ ഉപയോഗിച്ചാണ് യുഎസ് അന്തർവാഹിനി ഇറാനിയന്‍ കപ്പല്‍ ആക്രമിച്ചത്.യുഎസ് ആക്രമണത്തിൽ, ഇറാനിയന്‍ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ദേനയിലെ തൊണ്ണൂറോളം പേർ കൊല്ലപ്പെട്ടതായായിരുന്നു റിപ്പോർട്ട്. കപ്പലിൽ 180 പേരാണ് ഉണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar