22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 10, 2024
November 24, 2024
October 11, 2024
August 30, 2024
August 27, 2024
August 17, 2024
August 8, 2024
July 31, 2024
July 25, 2024
July 20, 2024

കോവിഡ് വ്യാപനം ; പനി ബാധിതര്‍ അതീവ ജാഗ്രത പുലര്‍ത്തണം

Janayugom Webdesk
തിരുവനനന്തപുരം
January 23, 2022 5:01 pm

പനി-ശ്വസനേന്ദ്രീയ രോഗബാധിതര്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.പനി, ചുമ, തൊണ്ടവേദന തുടങ്ങിയ കോവിഡിന്റെ പ്രാഥമിക ലക്ഷണമുള്ളവര്‍ പൊതുഇടങ്ങളില്‍ ഇറങ്ങി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. യാത്രയും പാടില്ല.

കോവിഡ് വ്യാപനമം രൂക്ഷമായ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പനി-ശ്വസനേന്ദ്രീയ രോഗബാധിതര്‍ കൂടുതല്‍ കരുതിയിരിക്കണം. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ കോവിഡിന്റെ പ്രാഥമിക ലക്ഷണമുള്ളവര്‍ പൊതുഇടങ്ങളില്‍ ഇറങ്ങി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. യാത്ര ചെയ്യുവാനും പാടില്ല.
ആദ്യം ആന്റിജന്‍ പരിശോധനയും നെഗറ്റീവ് ആയാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയും നടത്തണം. പരിശോധനാ ഫലം വരും വരെ വീട്ടില്‍ കഴിയണം. ജോലിയുള്ളവര്‍ ഇക്കാലയളവില്‍ വീട്ടില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം.

ആശുപത്രികളിലെ തീവ്രപരിചരണ കിടക്കളിലെ രോഗികളുടെ എണ്ണവും രോഗതീവ്രതുയുടെ അനുപാതവുമാണ് ഇനി വ്യാപന തോത് നിര്‍ണയിക്കാന്‍ മാനദണ്ഡമാക്കുക. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന മേഖലകളില്‍ കണ്ടയിന്‍മെന്റ് നിയന്ത്രണം ആവശ്യമെങ്കില്‍ നടപ്പിലാക്കും. കോവിഡ് രോഗികളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം സ്വാബ് പരിശോധന നടത്തിയാല്‍ മതിയെന്ന് ഡി.എം.ഒ നിര്‍ദ്ദേശിച്ചു.
eng­lish summary;People suf­fer­ing from fever should be extreme­ly care­ful in covid19 expansion
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.