
സഭയുടെ നടത്തുളത്തില്‍ ഇറങ്ങിയവരെ ജനങ്ങള്‍ സഭയില്‍ നിന്ന് തന്നെ പുറത്തിറക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. സഭയിൽ ഇരിക്കാൻ പ്രതിപക്ഷം യോഗ്യരല്ല.ജൻപഥിലേക്ക് അന്വേഷണം നീളുമോ എന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുമായി ഒത്തുചേർന്നുള്ള യുഡിഎഫിന്റെ പ്രതിഷേധം എന്നും മന്ത്രി പറഞ്ഞു. ചോദ്യോത്തര വേളയിൽ തന്നെ സഭ അലങ്കോലപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തിനെ വിമർശിക്കുകയായിരുന്നു മന്ത്രി.ബിജെപി പുറത്ത് പറയുന്ന ആർഗ്യുമെന്റെ ആണ് പ്രതിപക്ഷം സഭക്കകത്ത് വന്ന് പറയുന്നത്.
ഇത്രയും നിലവാരമില്ലാതെ കാര്യങ്ങൾ കൈകാര്യം ചെയ്യുക എന്നത് ചെറിയ കാര്യമല്ല. ഇങ്ങനെ പോയാൽ കോൺഗ്രസ് എവിടെപ്പോയി നിൽക്കും എന്നത് അറിയില്ല. ഇതിനകത്ത് ഇരിക്കുന്ന എത്രപേർ തെരഞ്ഞെടുപ്പ് ആവുമ്പോൾ കോൺഗ്രസിനത്ത് ഉണ്ടാകുമെന്ന് നോക്കാം. ബി ജെ പിയുമായി സോഫ്റ്റ് പാലം ഉണ്ടാക്കുന്നത് കോൺഗ്രസിന് നല്ലതാണ് എന്നും മന്ത്രി സഭയിൽ പറഞ്ഞു.ഇവിടെ വന്നു വെറുതെ ബഹളം വയ്ക്കാൻ അല്ലല്ലോ ജനം തെരഞ്ഞെടുത്ത് അയച്ചത്. ആരോഗ്യമന്ത്രിയുടെ വീട്ടിൽ ആളില്ലാത്തപ്പോൾ വാതിൽ പൊളിച്ചു കയറുക. എന്ത് രാഷ്ട്രീയമാണ് ഇത് എന്നും മന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു. ജനങ്ങൾ ഇതെല്ലാം മനസ്സിലാക്കും എന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.