23 December 2024, Monday
KSFE Galaxy Chits Banner 2

കേരളത്തിന്റെ സമാധാനന്തരീക്ഷവും സൗഹാർദവും തകർക്കാൻ ജനങ്ങൾ അനുവദിക്കില്ല: കാനം രാജേന്ദ്രൻ

Janayugom Webdesk
തിരുവനന്തപുരം
October 29, 2023 6:27 pm

രണ്ടുപേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ കളമശ്ശേരിയിലെ സ്ഫോടനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. ഏതു കാരണത്താലായും മനുഷ്യജീവന് ഹാനി വരുത്തുകയും ആളുകളില്‍ ഭീതി ജനിപ്പിക്കുകയും ചെയ്യുന്ന ഇത്തരം സംഭവങ്ങള്‍ അപലപനീയമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന്, അര്‍ഹവും മാതൃകാപരവുമായ ശിക്ഷ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ഇതിന്റെ പേരില്‍ വിദ്വേഷ പ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തുകയും പ്രചാരണങ്ങളിൽ ബോധപൂർവം വീഴാതിരിക്കുകയും ചെയ്യുക എന്നതാണ് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയെന്ന് കാനം രാജേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

Eng­lish Sum­ma­ry: Peo­ple will not allow the peace and har­mo­ny of Ker­ala to be destroyed: Kanam Rajendran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.