11 February 2026, Wednesday

Related news

February 11, 2026
February 9, 2026
January 16, 2026
January 16, 2026
January 14, 2026
January 13, 2026
December 16, 2025
December 16, 2025
November 28, 2025
December 1, 2024

യുഡിഎഫ് നുണക്കഥകൾ ജനങ്ങൾ തള്ളും: ജോസ് കെ മാണി

Janayugom Webdesk
കോതമംഗലം
February 11, 2026 8:28 pm

പാർലമെന്റിൽ സംസാരിക്കാനുള്ള പ്രതിപക്ഷ അവകാശം പോലും ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി നിരാകരിക്കുകയാണെന്ന് ജോസ് കെ മാണി എം പി. വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി കോതമംഗലത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജാഥ ക്യാപ്റ്റനായ അദ്ദേഹം. ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങൾ ദയാവധത്തിലൂടെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ബിജെപി സർക്കാർ നടത്തി കൊണ്ടിരിക്കുന്നത്. ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെ എതിർക്കേണ്ടവർ നിശബ്ദരാകുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. 

കേന്ദ്ര സർക്കാരിന്റെ വർഗീയതയിലൂന്നിയ ഭരണം എതിർക്കാൻ മുന്നിൽ നിൽക്കുന്നത് ഇടതുപക്ഷം മാത്രമാണ്. സംസ്ഥാനത്തിന് എയിംസ് നൽകുമെന്ന് പ്രഖ്യാപിച്ചവർ നടത്തുന്ന ചാഞ്ചാട്ടം ജനം തിരിച്ചറിയുന്നുണ്ടെന്നത് ബിജെപിക്കാർ മനസിലാക്കണം. മത സൗഹാർദ്ദം തകർത്ത് രാജ്യം ഒരു വിഭാഗത്തിന്റേതാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബിജെപിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കക്ഷി ഭേദമില്ലാതെ ഓരോ മണ്ഡലത്തിലും എൽ ഡി എഫ് സർക്കാർ നടത്തിയ വികസനത്തിന് ജനങ്ങൾ നൽകുന്ന പിന്തുണ ജാഥയിൽ വ്യക്തമായതായി അദ്ദേഹം അഭി പ്രായപ്പെട്ടു. നുണക്കഥങ്ങളും അഭ്യൂഹങ്ങളും പരത്തി സംസ്ഥാനത്ത് അധികാരത്തിലെത്താമെന്നുള്ള യുഡിഎഫിന്റെ വിശ്വാസം നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ വന്യമൃഗ സംരക്ഷണ നിയമങ്ങളിൽ കാതലായ മാറ്റം വരുത്തണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. എല്ലാ മേഖലയിലും വികസനം നടപ്പാക്കിയ എൽഡിഎഫിനെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞതിന്റെ തെളിവാണ് ജനമുന്നേറ്റ ജാഥകൾക്ക് ലഭിച്ചു വരുന്ന വലിയ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
ജാഥാംഗങ്ങളും ആന്റണി ജോ ൺ എംഎൽഎയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.