ഒമിക്രോണ്‍ ബാധിച്ചവരില്‍ പിന്നീട് ഡെല്‍റ്റ വകഭേദം പിടിപെടാന്‍ സാധ്യത കുറവാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍). മറ്റു കോവിഡ് വകഭേദങ്ങള്‍ക്കെതിരായ പ്രതിരോധം ഒമിക്രോണ്‍ ബാധിച്ചവരില്‍ രൂപപ്പെടുന്നുണ്ടെന്ന് ഐസിഎംആര്‍ പഠനം സൂചിപ്പിക്കുന്നത്. ഒമിക്രോണ്‍ ബാധിച്ചവരിലുണ്ടാകുന്ന പ്രതിരോധ ശേഷി ഒമിക്രോണിനെ മാത്രമല്ല ഡെല്‍റ്റയെയും പ്രതിരോധിക്കും. ഡെല്‍റ്റയ്ക്ക് മുമ്പുള്ള മറ്റ് വകഭേദങ്ങളേയും ഇതു പ്രതിരോധിക്കുമെന്ന് ഐസിഎംആര്‍ പഠനത്തില്‍ പറയുന്നു.
39 പേരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. 25 പേര്‍ക്ക് ഇവരില്‍ ആസ്ട്രസെനക വാക്‌സിനും എട്ടു പേര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ചവരാണ്. ആറുപേര്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ആയിരുന്നു. യുഎഇ, യുഎസ്, യുകെ എന്നിവിടങ്ങളില്‍ നിന്നു മടങ്ങിയവരാണ് 39ല്‍ 28 പേരും. പതിനൊന്നു പേര്‍ ഹൈറിസ്‌ക് സമ്പര്‍ക്കം ഉണ്ടായവരും. ഇവര്‍ക്ക് എല്ലാവര്‍ക്കും ഒമിക്രോണ്‍ വൈറസ് ബാധിച്ചിരുന്നു.അതേസമയം
വളരെ ചെറിയ ഗ്രൂപ്പില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ നിഗമനത്തില്‍ എത്തുന്നത് അസാധ്യമാണെന്നാണ് പഠനത്തോടു പ്രതികരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍.
ENGLISH SUMMARY:People with Omicron are less likely to catch the Delta variant; ICMR study
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.