6 December 2025, Saturday

Related news

December 6, 2025
December 6, 2025
December 5, 2025
December 3, 2025
November 29, 2025
November 20, 2025
November 18, 2025
November 17, 2025
November 17, 2025
November 17, 2025

റൂറൽ ജില്ലാ പൊലീസ് നേതൃത്വത്തിൽ ജനകീയ പ്രതിരോധ കൂട്ടായ്മ ഇന്ന് താമരശ്ശേരിയിൽ

Janayugom Webdesk
താമരശ്ശേരി
April 9, 2025 11:43 am

ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള ജനകീയ പ്രതിരോധ കൂട്ടായ്മ ഇന്ന് വൈകീട്ട് മൂന്നുമണിക്ക് താമരശ്ശേരി പരപ്പൻ പൊയിൽ ഹൈലന്റ് കൺവൻഷൻ സെന്ററിൽ നടക്കും. കോഴിക്കോട് റൂറൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജനമൈത്രി സുരക്ഷാ പദ്ധതി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ഹോപ്പ് പ്രൊജക്ട് വിദ്യാർത്ഥികൾ, ആശാവർക്കർമാർ, എസ്‌സി, എസ്‌സി മോണിറ്ററിംഗ് കമ്മിറ്റി പ്രവർത്തകര്‍, റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, ലഹരി വിരുദ്ധ കൂട്ടായ്മാ പ്രവർത്തകർ എന്നിവർ പങ്കെടുക്കും. കണ്ണൂർ റെയ്ഞ്ച് ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ജി എച്ച് ജയചന്ദ്ര കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. 

എംഎൽഎ മാരായ എം കെ മുനീർ, ലിന്റോ ജോസഫ്, കൊടുവള്ളി, മുക്കം നഗരസഭ ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ സംബന്ധിക്കും. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ലഹരി ഉപയോഗത്തെത്തുടർന്ന് താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം സമൂഹത്തെ ഞെട്ടിച്ച കൊലപാതകങ്ങളും ലഹരി വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് സമൂഹത്തിൽ ഉണ്ടായ മറ്റ് ഗുരുതര അക്രമണ സംഭവങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ താമരശ്ശേരിക്കൊപ്പം നിന്നുകൊണ്ട് ലഹരിക്കെതിരെ ഒരു ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.