16 January 2026, Friday

Related news

January 14, 2026
January 13, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 9, 2026
January 8, 2026
January 5, 2026
December 31, 2025

ജനഹൃദയങ്ങൾ എൽഡിഎഫിനൊപ്പം: ടി ജെ ആഞ്ചലോസ്

Janayugom Webdesk
കൊച്ചി
February 28, 2024 3:11 pm

ലോക് സഭ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി തൊഴിലാളികൾ മുന്നിട്ടിറങ്ങണമെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ആവശ്യപ്പെട്ടു.എഐടിയുസി എറണാകുളം ജില്ലാ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാരിന്റ ജനദ്രോഹ, രാജ്യദ്രോഹ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധം ഈ തെരെഞ്ഞെടുപ്പിൽ രാജ്യവ്യാപകമായി അലയടിക്കും. അപ്പോഴും കേരളത്തിൽ ബിജെപിയും കോൺഗ്രസ്സും എൽഡിഎഫ് വിരുദ്ധ പ്രവർത്തനങ്ങളിൽ ഒരുമിച്ചു കൈകോർക്കുന്ന അവസ്ഥയാണ്. അത് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. 

കേരളത്തിൽ ജനഹൃദയങ്ങൾ എൽഡിഎഫിന് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റായതിന് ശേഷം ആദ്യം ജില്ലയിലെത്തിയ ആഞ്ചലോസിനെ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ എൻ ഗോപി പൊന്നാട ചാർത്തി ആദരിച്ചു. എഐടിയുസി ജില്ലാ പ്രസിഡന്റ് കെ കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. 

സംസ്ഥാന വൈസ് പ്രസിഡന്റ് പി രാജു, സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി, ജില്ലാ സെക്രട്ടറി കെ എൻ ഗോപി, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ കമല സദാനന്ദൻ, ബാബു പോൾ, ടി രഘുവരൻ, എം പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
പിറവം നഗരസഭാ ചെയർ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ ജൂലി സാബു, പറവൂർ ബ്ലോക്ക് പ്രസിഡന്റ് കമല സദാനന്ദൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.