18 February 2026, Wednesday

ഗാനങ്ങളുടെ പ്രകാശനം നിര്‍വഹിച്ചു

Janayugom Webdesk
July 25, 2023 10:13 am

സംസ്കൃതി, പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റി സഹകരണത്തോടെ നടത്തിയ രമേശ് മേനോന്റെ ഗാനങ്ങളുടെ പ്രകാശനവും സ്നേഹാദരവും ചലച്ചിത്ര പിന്നണി ഗായകൻ സുദീപ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്കൃതി സെക്രട്ടറി എച്ച് സുബൈർ അധ്യക്ഷനായി. കവിയും ഗാനരചയിതാവും ഗുരുപൂജ അവാർഡ് ജേതാവുമായ രമേശ് മേനോന്റെ നൂറിലധികം നാടക ഗാനങ്ങളും ലളിത ഗാനങ്ങളും അടങ്ങിയ പുസ്തകം തിരക്കഥാകൃത്ത് എം സിന്ധുരാരിൽ നിന്നും സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് പുസ്തകം ഏറ്റുവാങ്ങി.

നിരൂപകൻ കുഞ്ഞിക്കണ്ണൻ വാണിമേൽ മുഖ്യപ്രഭാഷണവും കവി നാസർ ഇബ്രാഹിം പുസ്തക പരിചയവും നിർവ്വഹിച്ചു. കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. ഫാസ് സെക്രട്ടറി ജോബ് ജോസഫ്, പ്രസിഡന്റ് ജി രാജഗോപാൽ, വിമൽ റോയി തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry: Per­formed the release of the songs

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.