
തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല സഹകരണബാങ്ക് ക്രമക്കേട് സംബന്ധിച്ച് ബാങ്ക് വൈസ് പ്രസിഡന്റ് കൂടിയായ ബിജെപി സംസ്ഥാന ജനറല്‍ എസ്സുരേഷിന്റെ വാദങ്ങള്‍ പൊളിയുന്നു.തനിക്ക് ബാങ്കില്‍ വായ്പ കുടിശ്ശിക ഇല്ലെന്ന വാദം കള്ളമാണെന്നു തെളിയുന്നു.അദ്ദേഹത്തിന്റെ വായ്പ കുടിശികയുടെ രേഖകള്‍ ഒരു സ്വകാര്യ ചാനലിനു ലഭിച്ചതായി പറയപ്പെടുന്നു. ബാങ്കിന്റെ വൈസ് പ്രസിഡന്റ് ആയിട്ടും കുടിശ്ശിക വരുത്തിയിരിക്കുകയാണ് സുരേഷ്. അദ്ദേഹം ലോണിനുള്ള അപേക്ഷ പോലും നല്‍കാതെയാണ് പണം കെൈപ്പറ്റിയതായിട്ടാണ് ചാനല്‍ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് രണ്ട് വായ്പകളുടെ കുടിശ്ശിക രേഖകളാണ് ലഭിച്ചിരിക്കുന്നതെന്നും പറയപ്പെടുന്നു.ബാങ്കിന് 4.16 കോടിയുടെ നഷ്ടമാണ് ഇതിലൂടെ ബാങ്കിനുണ്ടായത്.ബാങ്കിലെ അഴിമതിയിൽ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന സഹകരണ ജോയിന്‍റ് രജിസ്റ്ററിന്റെ സർ ചാർജ് ഉത്തരവും ചാനലിനു ലഭിച്ചതായി പറയുന്നു. പെരിങ്ങമല ലേബർ കോൺട്രാക്ട് സൊസൈറ്റിയിലാണ് വലിയ ക്രമക്കേട് നടന്നത്. ഓഡിറ്റ് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.
താൻ വായ്പ എടുത്തിട്ടില്ല എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്.എന്നാൽ അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തിയ സഹകരണ വകുപ്പ് 43 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ഉത്തരവിട്ടിരുന്നു. സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഭരണസമിതിയിലുള്ളവര്‍ നിയമം ലംഘിച്ച് വായ്പയെടുത്തുവെന്ന് വ്യക്തമാക്കുന്നുണ്ട്. ഭരണസമിതി അംഗങ്ങൾ അതേ ബാങ്കിൽ നിന്ന് വായ്പയെടുക്കാൻ പാടില്ലെന്നുള്ള സഹകരണ ചട്ടമാണ് ബിജെപി നേതാക്കൾ ലംഘിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.