പുഞ്ചപ്പാടത്തെ കൃഷിയൊരുക്കത്തിനുള്ള കൂലിച്ചെലവ് നൽകാൻ പദ്ധതി പ്രഖ്യാപിച്ച് പെരിങ്ങര പഞ്ചായത്ത് ബജറ്റ്. 75 ലക്ഷം രൂപയാണ് ബജറ്റിൽ കൃഷിക്കായി നീക്കിവെച്ചിരിക്കുന്നത്. പട്ടിക വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് വീട്ടിൽ ഒരുമുറി എന്ന പദ്ധതിയും ബജറ്റിലുണ്ട്. 30 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിക്കുക. ഭിന്നശേഷിക്കാർ, പാലിയേറ്റീവ്, അർബുദ രോഗികൾ എന്നിവർക്ക് പ്രത്യേക സുരക്ഷാ പദ്ധതിയും ബജറ്റിലുണ്ട്.
30 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തി. അതിദരിദ്രരില്ലാത്ത പഞ്ചായത്ത്, മാലിന്യമുക്ത പഞ്ചായത്ത്, വിദ്യാർഥികൾക്ക് മണ്ണിനെയും കൃഷിയെയുംകുറിച്ച് കൂടുതൽ അറിയുന്നതിനായി പരിസ്ഥിതിസൗഹൃദ കേന്ദ്രങ്ങൾ, പഞ്ചായത്തിന്റെ ഗ്രാമഭംഗിയും പ്രാദേശിക രുചി, നാടൻകലകൾ എന്നിവ സംയോജിപ്പിച്ച് ടൂറിസം പദ്ധതി തുടങ്ങിയവയും ബജറ്റിൽ ഇടം പിടിച്ചു. 31.41 കോടി രൂപയുടെ ബജറ്റ് വൈസ് പ്രസിഡന്റ് ഷീനാ മാത്യു അവതരിപ്പിച്ചു. പ്രസിഡന്റ് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.