30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 29, 2025
March 24, 2025
March 24, 2025
March 23, 2025
March 23, 2025
March 15, 2025
March 11, 2025
March 5, 2025
March 1, 2025
March 1, 2025

പെരിയ ഇരട്ടക്കൊലക്കേസ്; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

Janayugom Webdesk
കൊച്ചി
January 3, 2025 12:40 pm

പെരിയ ഇരട്ടക്കൊലക്കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം.ഒന്ന് മുതൽ 8 വരെയുള്ള പ്രതികൾക്കും 10,15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്, ശരത്‌ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധിപറഞ്ഞത് . ബാക്കി നാല് പ്രതികൾക്ക് അഞ്ചു വർഷം തടവും ശിക്ഷ. വിചാരണ നേരിട്ട 24 പ്രതികളിൽ 14 പേർ കുറ്റം ചെയ്തതായി എറണാകുളം സിബിഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. 

ഒന്നു മുതൽ എട്ടുവരെ പ്രതികളായ എ പീതാംബരൻ, സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ (അബു), ഗിജിൻ, ആർ ശ്രീരാഗ് (കുട്ടു), എ അശ്വിൻ (അപ്പു), സുബീഷ് (മണി), പത്താം പ്രതി ടി രഞ്ജിത്ത്(അപ്പു), 15–ാം പ്രതി എ സുരേന്ദ്രൻ (വിഷ്ണു സുര) എന്നിവർക്കാണ് ജീവപര്യന്തം. 14ാം പ്രതി കെ. മണികണ്ഠൻ, 20ാം പ്രതി മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, 21ാം പ്രതി രാഘവൻ വെളുത്തോളി (രാഘവൻനായർ), 22ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവർക്ക് 5 വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു. വിചാരണ നേരിട്ട എല്ലാവരും സിപിഐ (എം) പ്രവർത്തകരും പ്രാദേശിക നേതാക്കളുമാണ്. 2019 ഫെബ്രുവരി 17 നു രാത്രി 7.45നായിരുന്നു കൊലപാതകം.

TOP NEWS

March 30, 2025
March 30, 2025
March 29, 2025
March 29, 2025
March 29, 2025
March 29, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.