ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ത്യാ മുന്നണി രാംലീല മൈതാനത്ത് നടത്തുന്ന റാലിക്ക് അനുമതി. ഞാറാഴ്ചയാണ് റാലി തീരുമനിച്ചത്. ഡല്‍ഹി പൊലീസിന്റെ അനുമതി കിട്ടിയെന്ന് സംഘാടകര്‍ അറിയിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും, രാഹുല്‍ ഗാന്ധിയും ഇടതുപക്ഷ നേതാക്കളും റാലിയില്‍ പങ്കെടുക്കും.
മമതബാനര്‍ജിയും, എം കെ സ്റ്റാലിനും പ്രതിനിധികളെ അയക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് ഇഡി ഡല്‍ഹി കെജ് രിവാളിനെ മുഖ്യമന്ത്രി അറസ്റ്റ് ചെയ്ത്ത. നേരത്തെ തെലങ്കാന മുൻ മുഖ്യമന്ത്രി കെസിആറിന്റെ മകൾ കെ കവിതയെയും ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര സർക്കാർ ഇഡിയടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തുടർന്നാണ് സമരത്തിന് തീരുമാനിച്ചത്.
English Summary:
Permission to protest the arrest of Delhi Chief Minister KejRival
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.