സെറം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഡ് വാക്സിന്‍ കൗമാരക്കാരില്‍ അടിയന്തരമായി ഉപയോഗിക്കുന്നതിന് ഡിസിജിഐ അനുമതി. യുഎസ് കമ്പനിയായ നോവാവാക്‌സുമായി ചേർന്നാണ് പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഡ് വാക്സിനായ ‘കോവോവാക്‌സ്’ നിര്‍മ്മിക്കുന്നത്. 12–17 പ്രായക്കാരിൽ അടിയന്തര ഉപയോഗത്തിനാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) അനുമതി നൽകിയത്. ഇത് മുതിർന്നവരിൽ ഉപയോഗിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു.
കൗമാരക്കാരില്‍ ഉപയോഗിക്കുന്നതിന് ഡിസിജിഐയുടെ അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സിനാണ് ഇത്. 21 ദിവസ ഇടവേളയിൽ 0.5 എംഎൽ വീതമുള്ള 2 ഡോസുകളാണ് നൽകുക.
English Summary: Permission to use covovax in adolescents
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.