പച്ചക്കറി കടയിൽ കഞ്ചാവ് വെച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് കടയില്‍ കഞ്ചാവ് വച്ചത്. കര്‍ണാടക എച്ച്ഡി കോട്ട കെ ആര്‍ പുര സ്വദേശിയുമായ സദാശിവ (25) ആണ് അറസ്റ്റിലായത്. കേസിൽ കടയുടമ നൗഫലിന്റെ പിതാവും മുഖ്യപ്രതിയുമായ അബൂബക്കറിനെ ഇക്കഴിഞ്ഞ ഡിസംബര്‍ 19ന് എക്‌സൈസ് പിടികൂടിയിരുന്നു.
വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് മകന്റെ പച്ചക്കറിക്കടയില്‍ അച്ഛൻ അബൂബക്കറും കൂട്ടാളി സദാശിവയും ചേർന്ന് കഞ്ചാവ് വെച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബർ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തവാടി മൈസൂര്‍ റോഡിലുള്ള പിഎ ബനാന എന്ന സ്ഥാപനത്തിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തി 2.095 കിലോഗ്രാം കഞ്ചാവ് ഒളിപ്പിച്ചു വെച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.