25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 17, 2025
April 16, 2025
April 15, 2025
April 15, 2025
April 10, 2025
April 8, 2025
March 30, 2025
March 27, 2025
March 27, 2025

പെരുമാള്‍ മുരുകന്റെ ‘കൊടിത്തുണി’ സിനിമയായി

Janayugom Webdesk
കൊച്ചി
October 1, 2024 9:10 pm

പെരുമാള്‍ മുരുകന്റെ ചെറുകഥ ‘കൊടിത്തുണി’ സിനിമയായി. ചിത്രീകരണം പൂർത്തിയായ സിനിമ മുംബൈ ഫിലിം ഫെസ്റ്റിവെലില്‍ (മാമി) ഫോക്കസ് സൗത്ത് ഏഷ്യയില്‍ ഒഫീഷ്യല്‍ സെലക്ഷന്‍ ലഭിച്ചു. രാജ്യത്തെ ശ്രദ്ധേയനായ തമിഴ് ചരിത്രകാരനും കവിയും എഴുത്തുകാരനുമായ പെരുമാള്‍ മുരുകന്റെ ചെറുകഥ ആദ്യമായി ചലച്ചിത്രമാകുന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നടനും ഗായകനുമായ ഫിറോസ് റഹിം, ഛായാഗ്രാഹകൻ അൻജോയ് സാമുവൽ എന്നിവർ ചേർന്ന് എൻജോയ് ഫിലിംസ്ന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വിപിൻ രാധാകൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മാതാക്കളിൽ ഒരാളായ അൻജോയ് സാമുവൽ തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. ഈ ചിത്രം ഉടന്‍ പ്രേക്ഷകരിലെത്തും. ഗീത കൈലാസം, ശരൺ, ഭരണി , തെൻട്രൽ രഘുനാഥൻ,മുല്ലൈ അരസി, ബേബി യാസ്മിൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.