22 January 2026, Thursday

Related news

January 20, 2026
December 25, 2025
December 21, 2025
June 18, 2025
June 8, 2025
February 1, 2025
February 1, 2025
October 29, 2024
September 12, 2024
June 2, 2024

വളര്‍ത്തുനായ കുരച്ചു: നായയുടെ ഉടമയായ വയോധികയെ കൊലപ്പെടുത്തി യുവാവ്

Janayugom Webdesk
ഇൻഡോർ
December 24, 2023 4:14 pm

വളർത്തുനായ തന്റെ നേരെ തുടർച്ചയായി കുരച്ചെന്നാരോപിച്ച് 35 കാരൻ നായയുടെ ഉടമയായ വയോധികയെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ശനിയാഴ്ച രാത്രി ശാന്തി നഗർ സ്വദേശിയായ പ്രതി കടയടച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് മുസാഖേഡി പ്രദേശത്ത് സംഭവം നടന്നത്. തുടർച്ചയായി നായ കുരച്ചതിനുപിന്നാലെ ഭയന്ന യുവാവ് നിലവിളിക്കാൻ തുടങ്ങി.

നിലവിളി കേട്ട നായയുടെ ഉടമയായ 65 വയസ്സുള്ള സ്ത്രീയും അവരുടെ ഭര്‍ത്താവും വീട്ടിൽ നിന്ന് പുറത്തിറങ്ങി. തുടര്‍ന്ന് യുവാവും സ്ത്രീയും തമ്മില്‍ വാക്കേറ്റമുണ്ടായി. 

യുവാവ് സ്ത്രീയുടെ വയറിൽ ചവിട്ടുകയും അവൾ റോഡിൽ വീണുവെന്നും പൊലീസ് പറഞ്ഞു. പ്രദേശവാസികള്‍ അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവം പൊലീസില്‍ അറിയിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Pet dog barked: Young man killed dog’s own­er, elder­ly woman

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.