22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 20, 2024
May 9, 2024
May 1, 2024
March 6, 2024
August 4, 2023
May 27, 2023
May 22, 2023
February 1, 2023
January 31, 2023
January 4, 2023

ജി എന്‍ സായിബാബയുടെ മോചനത്തിനെതിരെ ഹര്‍ജി

Janayugom Webdesk
മുംബൈ
March 6, 2024 10:37 pm

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ച ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഹര്‍ജി നല്‍കി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് സായിബാബ അടക്കം ആറ് പ്രതികളെയും വെറുതെ വിട്ടിരുന്നു.

ഈ ഉത്തരവിനെതിരെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. സായിബാബയെ മോചിപ്പിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു. വീല്‍ ചെയര്‍ സഹായത്താല്‍ കഴിയുന്ന ജി എന്‍ സായിബാബ നിലവില്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്.

Eng­lish Sum­ma­ry: Peti­tion against GN Saibaba’s release
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.