16 June 2024, Sunday

Related news

June 11, 2024
June 10, 2024
June 3, 2024
May 31, 2024
May 28, 2024
May 23, 2024
May 21, 2024
May 18, 2024
May 12, 2024
May 9, 2024

പെന്‍ഷന്‍ ഇന്‍സന്റീവ് വെട്ടിക്കുറച്ചതിനെതിരെ ഹര്‍ജി

Janayugom Webdesk
കൊച്ചി
February 1, 2023 10:15 pm

സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വീടുകളിൽ എത്തിച്ചു നൽകുന്നതിനുള്ള ഇൻസന്റീവ് മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ എഐടിയുസി നേതൃത്വത്തിലുള്ള കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ ഹൈക്കോടതിയെ സമീപിച്ചു.
2016 മുതലാണ് വീടുകളിൽ പെൻഷൻ എത്തിച്ച് നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിനായി അമ്പത് രൂപ പ്രകാരം ബാങ്കുകൾക്ക് ഇൻസന്റീവും പ്രഖ്യാപിച്ചിരുന്നു. 

ഇതിൽ 40 രൂപ വിതരണക്കാർക്കും 10 രൂപ ബാങ്കിനും എന്ന നിലയിലാണ് ഇൻസന്റീവ് അനുവദിച്ചിരുന്നത്. 2021 നവംബർ മാസം മുതൽ ഈ തുകയും കുടിശികയാണ്. ഈ തുകയാണ് 30 രൂപയായി മുൻ കാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച് ഉത്തരവിറക്കിയത്. പെൻഷൻ പദ്ധതി അവതാളത്തിലാക്കുന്നതിനേ ഈ തീരുമാനം ഉപകരിക്കൂ എന്ന് കെസിഇസി സംസ്ഥാന പ്രസിഡന്റ് വി എം അനിൽ, ജനറൽ സെക്രട്ടറി വിത്സൻ ആന്റണി എന്നിവർ കുറ്റപ്പെടുത്തി. അഡ്വ. സന്തോഷ് പീറ്റർ മുഖേന നല്‍കിയ ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോട് വിശദമായ റിപ്പോർട്ടും തേടി. 

Eng­lish Sum­ma­ry; Peti­tion against reduc­tion in pen­sion incentive

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.