3 January 2026, Saturday

Related news

January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
December 31, 2025
December 29, 2025
December 29, 2025
December 28, 2025
December 28, 2025

അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി

Janayugom Webdesk
ന്യൂഡല്‍ഹി
February 14, 2023 4:22 pm

ഹിൻഡൻ ബെർഗ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി.കോൺഗ്രസ് നേതാവ് ജയാതാക്കൂറാണ് ഹർജിക്കാരി.

അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തിയതിന് എൽഐസിക്കും എസ്ബിഐക്കും എതിരെയും അന്വേഷണം നടത്തണമെന്ന് ഹർജിയിൽ ആവശ്യം അതേസമയം അദാനിയുടെ ഭൂരിഭാഗം കമ്പനികളും ഇന്നും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. അദാനി പോർട് ഒഴികെ മറ്റെല്ലാ കമ്പനികളുടേയും ഓഹരി മൂല്യം തുടക്കം മുതൽ ഇടിയുന്ന പ്രവണതയാണ് കാണപ്പെട്ടത്.

അതിനിടെ നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമങ്ങളും അദാനി ഗ്രൂപ്പ് നടത്തുന്നുണ്ട്. അതിന്‍റെ ഭാഗമായി കമ്പനിയുടെ സ്വതന്ത്ര ഓഡിറ്റിംഗ് നടത്താൻ ഒരു സ്ഥാപനത്തെ നിയോഗിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വന്നു.

അക്കൗണ്ടൻസി സ്ഥാപനമായ ഗ്രാൻഡ് തോൺടണെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. കൂടുതൽ മൂലധന സമാഹരണത്തിനായി അബുദാബി ഇൻ്റ‍ര്‍നാഷണൽ ഹോൾഡിംഗ്സ് എന്ന കമ്പനിയുമായും അദാനി ഗ്രൂപ്പ് ചർച്ച നടത്തുകയാണ്. 

Eng­lish Summary:
Peti­tion in Supreme Court seek­ing inquiry against Adani

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.