22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 13, 2026

ഓപ്പറേഷൻ സിന്ദൂരിന്റെ ട്രേഡ്‌മാർക്ക് രജിസ്ട്രേഷൻ തടയണമെന്ന് സുപ്രീം കോടതിയിൽ ഹർജി

Janayugom Webdesk
ന്യൂഡല്‍ഹി
May 10, 2025 7:43 pm

പാകിസ്ഥാനിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ഇന്ത്യയുടെ സൈനിക നടപടികൾക്ക് നൽകിയ പേരായ “ഓപ്പറേഷൻ സിന്ദൂരിന്റെ” വ്യാപാരമുദ്ര രജിസ്ട്രേഷൻ തടയുന്നതിനായി സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു. “ഓപ്പറേഷൻ സിന്ദൂർ” എന്ന പേരിലും ശൈലിയിലും ട്രേഡ്‌മാർക്ക് രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യുന്നതിനായി അപേക്ഷ സമർപ്പിച്ച നാല് അപേക്ഷകർക്കെതിരെയാണ് ഹർജിക്കാരനായ ദേവ് ആശിഷ് ദുബെ റിട്ട് ഹർജി ഫയൽ ചെയ്തത്. 

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് മെയ് 7ന് ട്രേഡ് മാർക്ക് രജിസ്ട്രിയിൽ ‘ഓപ്പറേഷൻ സിന്ദൂർ’ വർക്ക് മാർക്കായി രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് പൊതുജനങ്ങളിൽ നിന്ന് വലിയ പ്രതിഷേധത്തിന് ഇടയാക്കിയതിനെത്തുടർന്ന്, റിലയൻസ് ഇൻഡസ്ട്രീസ് അപേക്ഷ പിൻവലിച്ചതായി പ്രഖ്യാപിക്കുകയും കമ്പനിയുടെ ഔദ്യോഗിക അംഗീകാരമില്ലാതെ ഒരു ജൂനിയർ ജീവനക്കാരൻ തെറ്റായി അപേക്ഷ സമർപ്പിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.